Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിക്കുന്നു; ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഉയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണവിലയില്‍ വമ്പന്‍ മുന്നേറ്റം. രാവിലെ നേരിയ വര്‍ധനവ് മാത്രമാണ് പ്രകടമായത് എങ്കില്‍ ഉച്ചയ്ക്ക് ശേഷം വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. ഇന്ന് മുതല്‍ ചിത്രം മാറുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചത് സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്.

റോഷി അഗസ്റ്റിനും ജോസ് കെ മാണിയും വീഴും; വിടി ബല്‍റാം തിരിച്ചുവരും, മനോരമ എക്‌സിറ്റ് പോള്‍
റോഷി അഗസ്റ്റിനും ജോസ് കെ മാണിയും വീഴും; വിടി ബല്‍റാം തിരിച്ചുവരും, മനോരമ എക്‌സിറ്റ് പോള്‍

ഇറാനെതിരായ നീക്കങ്ങള്‍ അമേരിക്ക തുടരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇത് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ക്രൂഡ് ഓയില്‍ വില ഉയരാന്‍ ഇത് കാരണമായി. ക്രൂഡ് വില ഉയര്‍ന്നതോടെ ഡോളര്‍ മൂല്യം കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

gold price kerala april30-

സ്വര്‍ണവില ഇന്ന് രാവിലെ രേഖപ്പെടുത്തിയത്

22 കാരറ്റ് സ്വര്‍ണം പവന്‍ 110480, ഗ്രാം 13810
18 കാരറ്റ് സ്വര്‍ണം പവന്‍ 90800, ഗ്രാം 11350
14 കാരറ്റ് സ്വര്‍ണം പവന്‍ 70720, ഗ്രാം 8840
9 കാരറ്റ് സ്വര്‍ണം പവന്‍ 45600, ഗ്രാം 5700
വെള്ളി ഗ്രാം വില 250

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്

22 കാരറ്റ് സ്വര്‍ണം പവന്‍ 111520, ഗ്രാം 13940
18 കാരറ്റ് സ്വര്‍ണം പവന്‍ 91640, ഗ്രാം 11455
14 കാരറ്റ് സ്വര്‍ണം പവന്‍ 71360, ഗ്രാം 8920
9 കാരറ്റ് സ്വര്‍ണം പവന്‍ 46040, ഗ്രാം 5755

വൈകീട്ട് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

22 കാരറ്റ് സ്വര്‍ണം പവന്‍ 112000 , ഗ്രാം 14000
18 കാരറ്റ് സ്വര്‍ണം പവന്‍ 92040, ഗ്രാം 11505
14 കാരറ്റ് സ്വര്‍ണം പവന്‍ 71680, ഗ്രാം 8960
9 കാരറ്റ് സ്വര്‍ണം പവന്‍ 46200, ഗ്രാം 5775.

22 കാരറ്റ് സ്വര്‍ണം പവന് രാവിലെ 160 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 1040 രൂപ വര്‍ധിച്ചു. വൈകീട്ട് 480 രൂപയും കൂടി. ഗ്രാമിന് രാവിലെ 20 രൂപയും ഉച്ചയ്ക്ക് ശേഷം 130 രൂപയും വൈകീട്ട് 60 രൂപയും ഉയര്‍ന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജെറോം പവല്‍ മാറുകയാണ്. അദ്ദേഹം ബോര്‍ഡ് അംഗമായി തുടരും. കെവിന്‍ വാര്‍ഷ് ആകും ഇനി പുതിയ ചെയര്‍മാന്‍. ഇദ്ദേഹം പലിശയുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കുന്നു എന്നത് നിര്‍ണായകമാണ്. അതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

ഇറാന്‍ ഹോര്‍മുസ് തുറന്നില്ലെങ്കിലും യുഎഇക്ക് പ്രശ്‌നമില്ല; ഇന്ത്യയ്ക്ക് വന്‍ നേട്ടം, ക്രൂഡ് ഓയില്‍ ഒഴുകും
ഇറാന്‍ ഹോര്‍മുസ് തുറന്നില്ലെങ്കിലും യുഎഇക്ക് പ്രശ്‌നമില്ല; ഇന്ത്യയ്ക്ക് വന്‍ നേട്ടം, ക്രൂഡ് ഓയില്‍ ഒഴുകും

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4640 ഡോളറായി ഉയര്‍ന്നു. ഡോളര്‍ സൂചിക 98.43 ആയി. രൂപയുടെ മൂല്യം 95 എന്ന നിരക്കിലേക്ക് താഴ്ന്നു. ഇതെല്ലാം കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കല്‍ വീണ്ടും ശക്തമാകുന്നതും വിപണിയെ നേരിട്ട് ബാധിക്കും. ക്രൂഡ് ഓയില്‍ വില 125 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് കുറഞ്ഞ് 116 ഡോളറിലെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+