സ്വര്‍ണം ഇടിഞ്ഞുവീണു; സ്വര്‍ണവില കുറഞ്ഞത് നേട്ടമാക്കാം, ജൂണ്‍ ഒന്നിലെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ജൂണ്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വില കുറഞ്ഞത് ഇനിയുള്ള ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വീണ്ടും ശക്തിപ്പെടുമെന്ന സൂചന വന്നതോടെയാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഇതേ വിപണി സാഹചര്യം നിലനിന്നാല്‍ വരും ദിവസങ്ങളലിും വില കുറയും.
ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി. ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണമാണ് വില മാറ്റത്തിന് കാരണമത്രെ. ക്രൂഡ് ഓയില്‍ വില കുറഞ്ഞ പിന്നാലെയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഡോളര്‍ സൂചിക ഉയര്‍ന്നതോടെ രൂപയുടെ മൂല്യം താഴുകയാണ്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപയില്‍ തുടരുകയാണ്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 14320 രൂപയായി. പവന് 600 രൂപ താഴ്ന്ന് 114560 രൂപയുമായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4513 ഡോളറാണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 99 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.84 ആയി താഴ്ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 93 ഡോളറായി ഉയര്‍ന്നു.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11765 രൂപയും പവന് 94120 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9165 രൂപയും പവന് 73320 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5910 രൂപയും പവന് 47280 രൂപയും നല്‍കണം. കേരളത്തില്‍ ലഭ്യമായ വില കുറഞ്ഞ കാരറ്റ് സ്വര്‍ണങ്ങളാണിത്. ആഭരണം മാത്രമാണ് ഈ കാരറ്റുകളില്‍ ലഭിക്കുക.
സ്വര്‍ണം കാറ്റുകള്‍ തമ്മിലുള്ള വ്യത്യാസം അറിയാം
24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണം ലഭിക്കില്ല. 22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണവും കോയിനും കിട്ടും. 18, 14, 9 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ മാത്രമാണ് കിട്ടുക. 24 കാരറ്റ് സ്വര്‍ണം എന്നത് സമ്പൂര്‍ണ സ്വര്‍ണമാണ്. 22 കാരറ്റില്‍ 91.6 ശതമാനമാണ് സ്വര്‍ണം. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37.5 ശതമാനവും മാത്രമാണ് സ്വര്‍ണം.
സ്വര്‍ണത്തിന്റെ അംശം കുറവാണ് എന്നതിനാലാണ് കുറഞ്ഞ കാരറ്റുകളുടെ വില താഴുന്നത്. സ്വര്‍ണവില ഒരു ലക്ഷം കടന്നതോടെ കുറഞ്ഞ കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്കും ഇപ്പോള്‍ വലിയ തിരക്കാണ്. ഇത്തരം ഷോപ്പുകള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.24 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.13 ലക്ഷം രൂപയ്ക്ക് അടുത്ത് കിട്ടാനാണ് സാധ്യത. പഴയ സ്വര്‍ണം വില്‍ക്കുന്നത് വലിയ നഷ്ടമാണ് ഉപഭോക്താവിന് സമ്മാനിക്കുക. ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവ് നല്‍കുന്ന പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയൊന്നും പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കില്ല.














Click it and Unblock the Notifications