Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയും പ്രതീക്ഷ വെക്കണോ..? സ്വര്‍ണം ഉയര്‍ന്ന് തന്നെ, ഇന്നത്തെ നിരക്ക് അറിയാം

ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും നോക്കി കാണുന്നത്. അതിനാല്‍ തന്നെ എല്ലാ ദിവസവും സ്വര്‍ണ വിപണിയിലുള്ള മാറ്റങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നവരാണ് ഭൂരിഭാഗം പേരും. സ്വര്‍ണം ഒരു നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഏറെ ആശ്വാസമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ നിന്ന് പുറത്ത് വരുന്നത്.

എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് അത്ര ശുഭകരമായ വിവരങ്ങളല്ല താനും. എല്ലാ കാലത്തും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കേവലം ചാഞ്ചാട്ടം എന്ന് വിലയിരുത്താന്‍ സാധിക്കില്ല. കാരണം വില വലിയ രീതിയില്‍ കൂടുകയും നാമമാതമായ നിലയില്‍ കുറയുകയും ചെയ്യുന്നതാണ് കാണുന്നത്.

GOLD PRICE

ഈ പശ്ചാത്തലത്തില്‍ സ്വര്‍ണ വില കഴിഞ്ഞ കുറെ നാളുകളായി 43000 രൂപക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഈ മാസം 45000 രൂപയിലേക്ക് സ്വര്‍ണം എത്തിയിട്ടുമില്ല. ഇന്ന് ഇന്നലത്തെ അതേ വിലയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5775 രൂപയാണ്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് 46200 രൂപ കൊടുക്കണം. ഈ മാസം ഇതുവരെ 10 ദിവസങ്ങളിലും സ്വര്‍ണം 46000 രൂപക്ക് മുകളിലാണ് വ്യാപാരം നടത്തിയത്.

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയതും ഈ മാസത്തിലായിരുന്നു. ഡിസംബര്‍ നാലിന് ഒരു പവന്‍ സ്വര്‍ണത്തിന് 47080 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5885 രൂപയും ആയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബര്‍ 13 ന് ആണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 45320 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5665 രൂപയും ആയിരുന്നു രേഖപ്പെടുത്തിയത്.

ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില ഏറിയും കുറഞ്ഞുമിരിക്കുകയാണ്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത എന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്. ഈ വര്‍ഷം കഴിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ എന്നിരിക്കെ വലിയ ഇടിവ് സാധാരണക്കാരും പ്രതീക്ഷിക്കുന്നില്ല.

ശബരിമല സീസണ്‍ ആയതിനാല്‍ ഹിന്ദു കുടുംബങ്ങള്‍ വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് കുറവായിരിക്കും. അതിനാല്‍ ഈ ആവശ്യത്തിന്റെ പേരില്‍ സ്വര്‍ണം എടുക്കാന്‍ എത്തുന്നവരുടെ എണ്ണം കുറവായിരിക്കും. എന്നാല്‍ ജനുവരി അവസാനത്തോടെ വിവാഹസീസണ്‍ ആരംഭിക്കും. അപ്പോഴേക്ക് സ്വര്‍ണവില താങ്ങാനാവുന്ന നിരക്കിലേക്ക് എത്തുമോ എന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+