സ്വർണ വില 1 ലക്ഷത്തിൽ നിന്ന് താഴേക്ക് വീഴുമോ? ആഭരണപ്രേമികളെ ഇക്കാര്യം അറിയാം..സാമ്പത്തിക വിദഗ്ധൻ പറയുന്നു
സ്വർണ വില കേരളത്തിൽ ഒരു ലക്ഷം കടന്നിരിക്കുകയാണ്. ആഗോള വിപണിയിൽ സ്വർണ വില ഔണ്‍സിന് 4500 ഡോളർ കടന്നതോടെയാണ് കേരളത്തിലും വില ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ വില ഈ രീതിയിൽ ഉയരുന്നത്. സാധാരണക്കാരന് ഇനി അറിയേണ്ടത് അടുത്ത വർഷമെങ്കിലും വില കുറയുമോയെന്നതാണ്. ഇപ്പോഴിതാ ഇനിയുള്ള സാധ്യതകളെ കുറിച്ച് വിശദമാക്കുകയാണ് സാമ്പത്തിക വിദഗ്ധൻ സന്തോഷ് ടി വർഗീസ്.
'ലോക സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധികളാണ് വില വർധനവിന് കാരണമായ പ്രധാനപ്പെട്ട ഘടകങ്ങൾ. എന്നാൽ അമേരിക്കയുടെ പങ്ക് നമുക്ക് കുറച്ച് കാണാനും കഴിയില്ല. കാരണം വെനിസ്യൂല എന്ന് പറയുന്ന രാജ്യത്തെ പ്രസിഡന്റ് ആയിട്ടുള്ള നിക്കോള മർഡോ പുറത്തു പോകണമെന്നുള്ള അഭിപ്രായമാണ് ട്രംപ് പറയുന്നത് . യഥാർത്ഥത്തിൽ അത് ഈ ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധി വർദ്ധിപ്പിക്കുന്ന ഒരു സാഹചര്യമായി മാറിയിട്ടുണ്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നതിന് അമേരിക്കയുടെ അത്തരം ഇടപെടലുകൾ കാരണമായിട്ടുണ്ട്.

ഇപ്പോഴും സുരക്ഷിതമായിട്ടുള്ള ഒരു നിക്ഷേപ മാർഗം എന്ന നിലയിൽ വേറെ ഒരു നിക്ഷേപവും ഉയർന്ന് വന്നിട്ടില്ല.ഔണ്‍സിന് 5000 ഡോളറിലേക്ക് സ്വർണ വില ഉയരുമെന്ന പ്രവചനങ്ങൾ തെറ്റാണെന്ന് പറയാൻ കഴിയില്ല. ഈ പ്രതിസന്ധി ഇതേ രീതിയിൽ തുടരുകയാണെങ്കിൽ തീർച്ചയായും സ്വർണ്ണത്തിന്റെ വില 5000ത്തിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കാനാകില്ല. പ്രവചനങ്ങൾക്ക് അതീതമായിട്ടാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ നാം കാണുന്നത്. സാധാരണഗതിയിൽ അമേരിക്കയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്നവർ മനസ്സിലാക്കുന്നത് അവിടെ എപ്പോഴും ഒരു റൂൾ ഓഫ് പുറമേക്കെങ്കിലും നമുക്ക് കാണാനായിട്ട് കഴിയുന്നുണ്ട്.
അമേരിക്കയുടെ കേന്ദ്ര ബാങ്ക് ആയിട്ടുള്ള യുഎസ് ഫെഡറൽ റിസോർവിന്റെ പ്രസിഡണ്ട് അദ്ദേഹം മാറണമെന്ന് ഓപ്പൺ ആയിട്ട് നിലപാട്െടുക്കുകയല്ലേ. അതൊന്നും സാധാരണ ഗതിയിൽ അങ്ങനെ ചെയ്യാറുള്ള ഒരു കാര്യമല്ല. കേന്ദ്ര ബാങ്കുകളുടെ പ്രവർത്തനം സ്വതന്ത്രമായി നടക്കട്ടെ എന്നതാണ് പൊതുവെയുള്ള രീതി. ആ നിലപാടിനോട് നമുക്ക് യോജിക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. എങ്കിൽ കൂടി കഴിഞ്ഞ 40 വർഷത്തോളമായി കേന്ദ്ര ബാങ്കുകളെ സ്വതന്ത്രമായി അവരെ പ്രവർത്തിക്കാൻ വിടണം എന്നുള്ളത് ഈ മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര രംഗത്ത് സ്വീകരിക്കപ്പെട്ടിട്ടുള്ള പ്രമാണമാണ്.
അതിനെ നേരിട്ട് വെല്ലുവിളിക്കുന്ന സമീപനം ആണല്ലോ ട്രംപ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇത് കാണിക്കുന്നത് ട്രംപിൻ്റെ പ്രവചനങ്ങൾക്ക് അതീതമായിട്ടുള്ള ചില പ്രവർത്തന രീതികളാണ്.അതുകൊണ്ടുതന്നെ നാളെ എങ്ങനെയായിരിക്കും അമേരിക്കയുടെ സാമ്പത്തിക രംഗത്തും അതുപോലെ അപോലെതന്നെ അമേരിക്കയുടെ സ്വാധീനത്തിന്റെയും ഇടപെടലിന്റെയും ഫലമായി ലോക സാമ്പത്തിക രംഗത്തും കാര്യങ്ങൾ എങ്ങനെ മാറുന്നു എന്നുള്ളത് പ്രവചനാതീതമായിട്ട് തന്നെ നിൽക്കുകയാണ് .
അങ്ങനെ വന്നാൽ വിലകൾ ഇനിയും വർധിക്കുകയല്ലാതെ വേറെ മാർഗം ഒന്നുമില്ല.
സ്വർണ വിലയിൽ ഈ വർഷമാണ് 69% വളർച്ച വന്നത്. ഏപ്രിൽ ഒന്നു മുതൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധത്തോടു കൂടിയാണ് സാമ്പത്തിക പ്രതിസന്ധി ഈ രീതിയിൽ വഷളാകുന്നത്. മാത്രമല്ല അമേരിക്കൻ സമ്പത്ത് വ്യവസ്ഥയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസങ്ങളായിട്ട് സ്വർണത്തിന്റെ വില കൂടിയതിന്റെ കാരണം അമേരിക്കയുടെ കേന്ദ്ര ബാങ്ക് ആയിട്ടുള്ള യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചു, അതിന്റെ അനുരണങ്ങൾ സാമ്പത്തിക രംഗത്ത് കാര്യമായിട്ട് തന്നെ സംഭവിക്കും.
പലിശനിരക്ക് കുറയക്കുമ്പോൾ സ്വാഭാവികമായി അമേരിക്കൻ സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകൾക്ക് വില കൂടും, അപ്പോൾ സ്വാഭാവികമായും ബോണ്ടുകൾ ആൾക്കാർ വാങ്ങാതെയാകും. യുഎസ് ഗവൺമെന്റ് ബോണ്ട് എന്ന് പറഞ്ഞാൽ അത് സെക്യൂരിറ്റി ആണ്. അതൊരു സുരക്ഷിത നിക്ഷേപമാണ്. പക്ഷെ വില കൂടുമ്പോൾ ആരും ബോണ്ടുകൾ വാങ്ങല്ല, നിക്ഷേപം സ്വർണത്തിലേക്ക് പോകും.
അമേരിക്കൻ ഡോളറിന്റെ വില കുറയുമ്പോൾ പിന്നെ ഏതാണ് അതിനേക്കാളും മികച്ച നിക്ഷേപ മാർഗം എന്ന് നിക്ഷേപകർ ആലോചിക്കും
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ












Click it and Unblock the Notifications