സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; കുത്തനെ കയറിയ വില ഇടിഞ്ഞു... ഇന്നത്തെ സ്വര്‍ണവില

കൊച്ചി: രണ്ട് ദിവസമായി സര്‍വകാല റെക്കോര്‍ഡില്‍ നിന്ന സ്വര്‍ണ വില കുറഞ്ഞു. കേരളത്തില്‍ ആഭരണ പ്രേമികള്‍ക്ക് ഇന്ന് നേരിയ ആശ്വാസം. സ്വര്‍ണവില കുതിച്ചുകയറിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു. 44240 എന്ന ഉയര്‍ന്ന വിലയിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ് ഏവരെയും അമ്പരപ്പിച്ചത്. ലോക സാമ്പത്തിക മാന്ദ്യമാണ് സ്വര്‍ണവില കുതിച്ചുകയറാന്‍ ഇടയാക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞു. പവന് 400 രൂപയുടെയും ഗ്രാമിന് 50 രൂപയുടെയും കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.
ശനിയാഴ്ചയാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയത്. പവന് 44240 രൂപയായി ഉയരുകയായിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞ് പവന്‍ വില 43840 രൂപയായി. ഗ്രാമിന് 5480 രൂപയുമായി. നേരിയ കുറവ് മാത്രമാണ് ഇന്നുണ്ടായിരിക്കുന്നത്. 44000ത്തില്‍ താഴെ എത്തി എന്നത് ആശ്വസിക്കാം. വരും ദിവസങ്ങളിലും കുറുമെന്ന് ഇപ്പോള്‍ വിലയിരുത്താനായിട്ടില്ല. ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത.
സ്വര്‍ണവിലയില്‍ വലിയ കുറവ് ഉടനുണ്ടാകില്ലെന്ന് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നു. ആഗോള തലത്തിലുള്ള സാമ്പത്തിക സാഹചര്യമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. ഈ സാഹചര്യങ്ങള്‍ പൊടുന്നനെ മാറുന്നതല്ല. അതുകൊണ്ടുതന്നെ വന്‍ വിലയിടിവ് പ്രതീക്ഷിക്കാനിട്ടില്ല. അതേ സമയം, സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.












Click it and Unblock the Notifications