സ്വര്‍ണവില പിടിവിടുന്നു; വന്‍ കുതിപ്പില്‍ മഞ്ഞലോഹം... 2 കാരണങ്ങള്‍, അറിയാം പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വലിയ തോതില്‍ വില ഇടിഞ്ഞതിന്റെ ആശ്വാസം തീരുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുതിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം.
55000 വരെ കുതിക്കുകയും 50400 രൂപ വരെ ഇടിയുകയും ചെയ്തതാണ് ഈ മാസം സ്വര്‍ണവിലയില്‍ കണ്ട മാറ്റം. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതാണ് വില ഇടിയാന്‍ കാരണം. ഈ വേളയില്‍ അന്താരാഷ്ട്ര വിപണിയില്‍ നേരിയ തോതില്‍ വില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. അതുകൊണ്ടുതന്നെ വില കൂടാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അറിയാം പുതിയ സ്വര്‍ണവിലയെ കുറിച്ച്...

കേരളത്തില്‍ സ്വര്‍ണം പവന്‍ വില 51200 രൂപയാണ്. 640 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6400 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 70 രൂപ കൂടി 5300 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2417 ഡോളറിലെത്തിയിട്ടുണ്ട്. നേരത്തെ 2400 ഡോളറില്‍ താഴെയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുന്നതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ്.
കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണം. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയും. ഈ പ്രതിസന്ധി മറികടക്കാനാണ് സ്വര്‍ണത്തിലേക്ക് തിരിയുന്നത്. ആവശ്യക്കാര്‍ ഏറുന്നതോടെ സ്വര്‍ണവില ഉയരുക സ്വാഭാവികം. ഇന്ന് അമേരിക്കയുടെ ഫെഡ് റിസര്‍വിന്റെ പലിശ തീരുമാനം വരും. സെപ്തംബറില്‍ നിരക്ക് കുറയ്ക്കുമെന്നാണ് അഭ്യൂഹം.
അതിനിടെ, പശ്ചിമേഷ്യയിലെ പുതിയ സാഹചര്യം അപ്രതീക്ഷിതമാണ്. പലസ്തീന്‍ നേതാവിനെ ഇറാനില്‍ വച്ച് ഇസ്രായേല്‍ വധിച്ചത് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലെ നീക്കങ്ങള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന മാറ്റമാണ് പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്. നഷ്ടം മറികടക്കാന്‍ അവര്‍ സ്വര്‍ണത്തിലേക്ക് കേന്ദ്രീകരിച്ചേക്കും.
ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. ഇന്ന് വീണ്ടും 80 ഡോളറിലേക്ക് എത്തി. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന വിപണി മാറ്റമാണിത്. ഡോളര്‍ സൂചിക 104.41ലേക്ക് ഇടിഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം 83.73 എന്ന നിരക്കിലാണുള്ളത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ അനുസരിച്ച് കേരളത്തിലും സ്വര്‍ണവില മാറുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 55000 രൂപ വരെ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് അര ലക്ഷത്തോളം രൂപ കിട്ടുമെന്നാണ് പ്രതീക്ഷ. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ സ്വീകരിക്കുക. വില കുറഞ്ഞ വേളയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് നിലവില്‍ സാഹചര്യത്തില്‍ ആശ്വാസമാണ്.












Click it and Unblock the Notifications