Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും ഞെട്ടിച്ചു; വര്‍ധിച്ചത് 640 രൂപ, റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ഇന്ന് പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില മാറ്റം. ഈ മാസം മാത്രം പവന്‍ വിലയില്‍ 2840 രൂപ വര്‍ധിച്ചു. ഇനി വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമാണ് വില കുറയാന്‍ സാധ്യതയുള്ളത്.

അമേരിക്കയുടെ പുതിയ സാമ്പത്തിക-രാഷ്ട്രീയ നിലപാടുകളാണ് വിപണിയെ മാറ്റിമറിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഇടക്കാലത്തിന് ശേഷം വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയില്‍ വില ഇന്ന് അല്‍പ്പം കൂടി കയറി. ഡോളര്‍ കുതിക്കുകയും രൂപ ഇടിയുകയുമാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2920 ഡോളറായി ആയിട്ടുണ്ട്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും.

goldprice-february11

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8086 രൂപയായി. പവന് 640 രൂപ വര്‍ധിച്ച് 64480 രൂപയിലുമെത്തി. വെള്ളിയുടെ വില 106 എന്ന ഗ്രാം വിലയില്‍ തുടരുകയാണ്. ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോള്‍ 70000ത്തിന് മുകളില്‍ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1300 മുതല്‍ 2600 വരെയുള്ള സംഖ്യ കുറച്ച് പവന്‍ വില കിട്ടും.

22 കാരറ്റ് സ്വര്‍ണം വില കൂടുമ്പോള്‍ 18 കാരറ്റിന് പ്രിയമേറുകയാണ്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും വില കൂടുന്നുണ്ട്. ഇന്ന് 65 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 53200 രൂപയായി. ആഭരണം വാങ്ങുമ്പോള്‍ 58000 രൂപ വരെ ചെലവ് വന്നേക്കും. എങ്കിലും 22 കാരറ്റുമായി നോക്കുമ്പോള്‍ 12000 രൂപ വരെ കുറവാണ്.

18 കാരറ്റിനും വില ഏറി വരുന്ന സാഹചര്യത്തില്‍ 14 കാരറ്റ് സ്വര്‍ണം ആവശ്യപ്പെട്ടും ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുന്നുണ്ട്. 52 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്ന സ്വര്‍ണമാണ് 14 കാരറ്റിലുള്ളത്. 18 കാരറ്റില്‍ 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമായിരിക്കും. അലങ്കാരമായി മാത്രം ഉപയോഗിക്കുക എന്ന ലക്ഷ്യമാണെങ്കില്‍ ഈ കാരറ്റിലുള്ള സ്വര്‍ണം വാങ്ങാം.

ഡോളര്‍ മൂല്യം അല്‍പ്പം കയറിയിട്ടുണ്ട്. 108ന് മുകളിലാണ് ഡോളര്‍ സൂചിക. അതുകൊണ്ടുതന്നെ രൂപ ഇടിവ് തുടരുകയാണ്. ഇന്നലെ വലി തോതില്‍ ഇടിഞ്ഞ ശേഷം രൂപ അല്‍പ്പം മെച്ചപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ഇടിഞ്ഞു. 86.97 വരെ ഒരുവേള താഴ്ന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവിലയില്‍ അല്‍പ്പം കുറവ് വന്നേക്കും. അല്ലെങ്കില്‍ ഡോളര്‍ കരുത്ത് കൂട്ടിയാലും സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്.

വിപണിയില്‍ കനത്ത ആശങ്ക നിലനില്‍ക്കുകയാണ്. ഇതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്. നഷ്ടം വരാത്ത ലോഹമായി എല്ലാവരും സ്വര്‍ണത്തെയാണ് കാണുന്നത്. എപ്പോള്‍ വിറ്റാലും ലാഭം കിട്ടുമെന്നതാണ് സ്വര്‍ണത്തിന്റെ പ്രത്യേകത. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളര്‍ പിന്നിട്ടു. ബിറ്റ് കോയിന്‍ വില 97000 ഡോളര്‍ കടന്ന് മുന്നേറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+