സ്വർണ വില ഉച്ചയ്ക്ക് വീണ്ടും മാറി; മൂക്കും കുത്തി വീണോ അതോ കുതിച്ചോ? പവൻ വില അറിയാം
കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും മാറ്റം .രാവിലെ ഉയർന്ന വില ഉച്ചയോടെ വീണ്ടും കുതിച്ചു. വില കുറയുമെന്ന പ്രതീക്ഷകൾക്കിടെയാണ് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണ വില ഉയർന്നത്. സ്വർണം വാങ്ങാൻ കാത്ത് നിന്നവർക്ക് തിരിച്ചടിയാണെങ്കിലും വിൽക്കാൻ പദ്ധതിയുള്ളവർക്ക് ഇന്ന് മികച്ച ദിവസമാണ്.
രാവിലെ പവന് 25 രൂപ കൂടി വില 11,910 രൂപയായിരുന്നു വില. 200 രൂപ ഉയർന്ന് 95,280 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കൂടി 9,850 രൂപയും വില രേഖപ്പെടുത്തി. ഉച്ചയോടെ ഗ്രാമിന് 70 രൂപയാണ് ഉയർന്നത്. ഇതോടെ ഗ്രാമിന് വില 11,980 രൂപയണ്. പവൻ വില 95,840 രൂപയായി.

ആഗോള വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് പലിശ കുറക്കുമോയെന്ന ആശങ്കയാണ് സ്വർണ വിപണിയിലും പ്രതിഫലിച്ചത്. ഫെഡ് റിസർവ്വ് അടുത്ത യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത 87% വർദ്ധിപ്പിച്ചുവെന്നാണ് വിപണിയിലെ നിരീക്ഷണം.പലിശനിരക്ക് കുറഞ്ഞാൽ ഡോളറും കടപ്പത്ര ആദായനിരക്കും താഴും. സ്വാഭാവികമായും സ്വർണത്തിലേക്ക് നിക്ഷേപകർ നീങ്ങും. ഇത് വില കുതിക്കാൻ കാരണമാകും.
ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതും സ്വർണ വില കത്തിക്കയറാൻ കാരണമായി.. ഡോളർ സൂചിക 98.8 ആയി താഴ്ന്നു, ഇത് ഒക്ടോബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ഡോളറിന്റെ ഈ മൂല്യത്തകർച്ച അന്താരാഷ്ട്ര വാങ്ങലുകാർക്ക് സ്വർണ്ണം വില കുറഞ്ഞതാക്കി, ഡിമാന്‍റ് ഉയർന്നതോടെ വില ഉയർന്നു.
യുഎസ് സാമ്പത്തിക കമ്മി, വ്യാപാര തർക്കങ്ങൾ, ആഗോള ഓഹരി വിപണിയിലെ ചാഞ്ചാട്ടം എന്നിവ നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണ വില ഉയരമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിൽക്കാൻ പ്ലാനുണ്ടോ? മികച്ച ദിവസം
പവന് വില കത്തിക്കയറിയ സാഹചര്യത്തിൽ ഇന്ന് സ്വർണം വിൽക്കുന്നവർക്ക് മികച്ച വില തന്നെ സ്വന്തമാക്കാം. അതേസമയം വില ഉയരുന്ന സാഹചര്യത്തിൽ സ്വർണം വിൽക്കാനെത്തുന്നവരെ ചില ജ്വല്ലറികൾ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ആളുകൾ കൂട്ടത്തോടെ വിൽക്കാൻ എത്തുമ്പോൾ തങ്ങളെ സംബന്ധിച്ച് ഇത്രയും തുക കൊടുത്ത് പഴയ സ്വർണം വാങ്ങിവെയ്ക്കുകയെന്നത് വ്യാപാരത്തിന് ഗുണം ചെയ്യില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം പുതിയ ആഭരണം വാങ്ങാനാണെങ്കിൽ പഴയ സ്വർണം മാറ്റി വാങ്ങുന്നതായിരിക്കും നല്ലത്.
കേരളത്തിലെ സ്വർണ വില എങ്ങോട്ട്
കഴിഞ്ഞ 11 മാസത്തിനിടെ ഏകദേശം 43 ശതാനത്തോളം വർധനവാണ് കേരളത്തിലെ സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. വർഷാവസാനം ആകുമ്പോഴേക്കും സ്വർണം മൂക്കുകുത്തി വീഴുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. പലവിധ പ്രവചനങ്ങളാണ് ആഗോള ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും വില ഉയരുന്നതിനുള്ള സാധ്യത തന്നെയാണ് മുന്നോട്ട് വെയ്ക്കുന്നത്. 2026 ൽ ആഗോള ഔണ്‍സ് വില 4800 -5000 ഡോളറിനിടയിൽ ആയിരിക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രവചിക്കുന്നത്. അതേസമയം വരും വർഷം സ്വർണ വിലയിൽ 30 ശതമാനത്തിൻ്റെ വർധനവ് പ്രതീക്ഷിക്കാമെന്നാണ് ഗോൾഡ് കൌണ്‍സിൽ ചൂണ്ടിക്കാട്ടിയത്. ട്രംപിന്റെ നയങ്ങൾ വിജയിച്ചാൽ വിലയിൽ 20 ശതമാനം വരെ ഇടിവിനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞാലും ഇനി വിലയിൽ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പരമാവധി 80,000 രൂപ വരെ കുറയാനുള്ള സാധ്യതയേ ഉള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു .












Click it and Unblock the Notifications