സ്വര്‍ണം വീണ്ടും കുതിച്ചു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്, വില്‍ക്കുന്നതിന് മുമ്പ് അറിയേണ്ടത്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്നത്തെ വില എത്തി. 560 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപ ഉയര്‍ന്നു. ഇന്നലെ 1600 രൂപയില്‍ അധികം കൂടിയിരുന്നു. ഈ നില തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണം റെക്കോഡ് മുന്നേറ്റം നടത്തും. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയരുന്നതാണ് മറ്റൊരു ആശങ്ക.

ഹോര്‍മുസ് പാതയ്ക്ക് പുറമെ ചെങ്കടല്‍ പാതയും അടഞ്ഞതിനാല്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ചെങ്കടലില്‍ എണ്ണ കപ്പലിന് നേരെ ആക്രമണമുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 96 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഡോളര്‍ സൂചിക 101ന് താഴേക്ക് നീങ്ങി. രൂപയുടെ വിനിമയ മൂല്യം 96.47 എന്ന നിരക്കിലാണുള്ളത്. ആഗോള സ്വര്‍ണവില 4128 ഡോളറാണ്. ഇനി കേരളത്തിലെ വില അറിയാം...

gold price kerala july23

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഗ്രാം വില 13500 രൂപയും പവന് 108000 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11095 രൂപയും പവന് 88760 രൂപയുമായി. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയും എന്ന നിരക്കില്‍ തുടരുകയാണ്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയായിരുന്നു. ഇന്ന് ഈ വില മറികടന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.17 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കിട്ടാനാണ് സാധ്യത. ആഭരണം വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടമാണ് ഉപഭോക്താവ് നേരിടുന്നത്. വാങ്ങുന്ന വേളയില്‍ അധികമായി നല്‍കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം വില്‍ക്കുന്ന സമയം കിട്ടില്ല.

അതുകൊണ്ടുതന്നെ ആവശ്യം വരുമ്പോള്‍ വില്‍ക്കാമെന്ന് കരുതി സ്വര്‍ണം വാങ്ങുന്നവര്‍ കോയിന്‍, ബാര്‍ എന്നിവയില്‍ കേന്ദ്രീകരിക്കുന്നതാണ് ബുദ്ധി. ഇതിന് വലിയ തോതിലുള്ള പണിക്കൂലി നഷ്ടം വരില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണാഭരണമാണ് ഇപ്പോള്‍ വില്‍ക്കുന്നതെങ്കില്‍ ലാഭമാണ്. കാരണം പണിക്കൂലിയും നികുതിയുമെല്ലാം നഷ്ടമാകുമെങ്കിലും വില ഉയര്‍ന്നതിനാല്‍ നേട്ടമാകും. സ്വര്‍ണം വാങ്ങിയ സമയത്തെ ബില്ല് കൈവശമുണ്ടെങ്കില്‍ ഗുണം ചെയ്യും.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വേഗത്തില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. തുടര്‍ച്ചയായ 12ാം ദിവസവും അമേരിക്ക ഇറാനില്‍ ആക്രമണം നടത്തി. ഇറാന്‍ തിരിച്ചടിയും നല്‍കി. ഇതിന് പുറമെയാണ് ചെങ്കടല്‍ പാത കൂടി അടച്ചിരിക്കുന്നത്. ഇതോടെ വ്യാപാര മേഖല സ്തംഭിച്ചേക്കാം. ലോക രാജ്യങ്ങളെ മൊത്തം ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+