ആശ്വസിക്കേണ്ട, സ്വര്‍ണം മുകളിലേക്ക് തന്നെ.. ഇന്നും കൂടി; ഒരു പവന് നല്‍കേണ്ടത് ഇത്ര!!
ആഭരണം എന്നതിനേക്കാളുപരി സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലക്കാണ് ആള്‍ക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ സാകൂതം വീക്ഷിക്കുന്നവരാണ് മലയാളികള്‍. ഈ വര്‍ഷം അവസാനിക്കാനിരിക്കെ മാസങ്ങളായുള്ള സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം തുടരുകയാണ്. ഓരോ ദിവസവും ആശ്വാസവും ആശങ്കയുമാണ് സ്വര്‍ണ വിപണി സമ്മാനിക്കുകയാണ്.
ഈ മാസം സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില വരെ എത്തിയിരുന്നു. ഡിസംബര്‍ നാലിന് ഒരു പവന്‍ സ്വര്‍ണത്തിന് 47080 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. എന്നാല്‍ അധികം വൈകാതെ ഇത് താഴേക്ക് വീണിരുന്നു. റെക്കോഡില്‍ തൊട്ട് ഒമ്പത് ദിവസത്തിന് ശേഷം 45320 എന്ന നിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയിരുന്നു. ആശ്വാസം എന്നാല്‍ അധികനാള്‍ നീണ്ടുനിന്നില്ല.

വീണ്ടും 46000 ത്തിലേക്ക് തന്നെ സ്വര്‍ണം തിരിച്ച് കയറി. ഇതിനിടക്ക് അല്‍പം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും സ്വര്‍ണം തിരിച്ചു കയറിയിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ കൊടുക്കണം. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 45920 രൂപ എന്ന നിലയിലേക്കാണ് സ്വര്‍ണ വിപണിയില്‍ ഇന്ന് വ്യാപാരം നടക്കുന്നത്.
പവന് 46160 എന്ന നിലയിലാണ് ഈ മാസം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. രണ്ടാം തിയതി 600 രൂപ കൂടി 46760 ല്‍ എത്തി. മൂന്നാം തിയതിയിലും ഈ വിലയില്‍ ആണ് വ്യാപാരം നടത്തിയത്. നാലാം തിയതി റെക്കോഡില്‍ തൊട്ട സ്വര്‍ണം അഞ്ചാം തിയതി തിരിച്ചിറങ്ങി. 46280 ആയിരുന്നു അന്നത്തെ വില. ആറാം തിയതി 45960 രൂപയിലും ഏഴാം തിയതി 46040 രൂപയിലും ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്.
എട്ടാം തിയതി 46160 രൂപയായി സ്വര്‍ണവില ഉയര്‍ന്നു. ഒമ്പതാം തിയതിയും പത്താം തിയതിയും 45720 രൂപയില്‍ ആയിരുന്നു വ്യാപാരം. പതിനൊന്നാം തിയതി 45560 രൂപയായി വീണ്ടും സ്വര്‍ണ വില ഇടിഞ്ഞു. പന്ത്രണ്ടാം തിയതി 45400 ലും പതിമൂന്നാം തിയതി 45320 ലും ആയിരുന്നു വ്യാപാരം. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ പിറ്റേ ദിവസം തന്നെ വില തിരിച്ചുകയറി.
പതിനാലാം തിയതി 46120 ഉം പതിനഞ്ചാം തിയതി 46200 ഉം ആയി സ്വര്‍ണവില ഉയര്‍ന്നു. പതിനാറ്, പതിനേഴ് തിയതികളില്‍ 45840 ആയിരുന്നു സ്വര്‍ണത്തിന്റെ വില. ഡോളര്‍ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിഞ്ഞതാണ് സ്വര്‍ണത്തിന് ഇന്ന് വില കൂടാന്‍ കാരണം എന്നാണ് അനുമാനം.












Click it and Unblock the Notifications