സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറിയത് ഇന്ന് നാല് തവണ. രാവിലെയും ഉച്ചയ്ക്കും വന്‍തോതില്‍ കുറഞ്ഞ സ്വര്‍ണം ഉച്ചയ്ക്ക് ശേഷം രണ്ടുതവണ കുതിച്ചു. വലിയ തോതില്‍ ഇടിയുകയും വലിയ തോതില്‍ കുതിക്കുകയും ചെയ്തതാണ് ഇന്നത്തെ വിപണിയിലെ കാഴ്ച. പശ്ചിമേഷ്യയിലെ യുദ്ധമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം.
യുദ്ധം ശക്തമാകുമെന്നായിരുന്നു രാവിലെയുള്ള വിവരം. എന്നാല്‍ വൈകീട്ട് ചിത്രം മാറി. ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുമെന്ന സൂചന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി. ഇതോടെ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. വലിയ കുതിപ്പാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് പുതിയ വിവരം.

സ്വര്‍ണവില രാവിലെ
22 കാരറ്റ് പവന്‍ വില 102680 രൂപ
18 കാരറ്റ് പവന്‍ വില 84400 രൂപ
14 കാരറ്റ് പവന്‍ വില 65760 രൂപ
9 കാരറ്റ് പവന്‍ വില 42400 രൂപ
സ്വര്‍ണവില ഉച്ചയ്ക്ക്
22 കാരറ്റ് പവന്‍ വില 99480 രൂപ
18 കാരറ്റ് പവന്‍ വില 81800 രൂപ
14 കാരറ്റ് പവന്‍ വില 63720 രൂപ
9 കാരറ്റ് പവന്‍ വില 41080 രൂപ
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് പവന്‍ വില 101080 രൂപ
18 കാരറ്റ് പവന്‍ വില 83120 രൂപ
14 കാരറ്റ് പവന്‍ വില 64720 രൂപ
9 കാരറ്റ് പവന്‍ വില 41760 രൂപ
സ്വര്‍ണവില വൈകീട്ട്
22 കാരറ്റ് പവന്‍ വില 105080 രൂപ
18 കാരറ്റ് പവന്‍ വില 86360 രൂപ
14 കാരറ്റ് പവന്‍ വില 67280 രൂപ
9 കാരറ്റ് പവന്‍ വില 43400 രൂപ
രാവിലെ 4360 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഉച്ചയ്ക്ക് വീണ്ടും 3200 രൂപ കൂടി കുറഞ്ഞു. ഇതോടെ 7500 രൂപയുടെ കുറവ് ഒരു പവന്‍മേലുണ്ടായി. ഈ ആശ്വാസം കൂടുതല്‍ നേരം നിലനിന്നില്ല. ഉച്ചയ്ക്ക് ശേഷം 1600 രൂപ ഉയര്‍ന്നു. വൈകീട്ട് 4000 രൂപയും ഉയര്‍ന്നു. രാവിലെ രണ്ട് നേരമായി കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം രണ്ട് തവണയായി തിരിച്ചുകയറുകയായിരുന്നു.












Click it and Unblock the Notifications