സ്വര്‍ണം വന്‍ വിലക്കുറവില്‍; ഇന്ന് വന്‍തോതില്‍ കുറഞ്ഞു, ആഭരണം വാങ്ങാം, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡോളര്‍ കരുത്ത് കുറഞ്ഞതും ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് കൂട്ടാന്‍ സാധിക്കാത്തതും തിരിച്ചടിക്ക് സാധ്യത നല്‍കുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങള്‍ വിപണിയെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വില കൂടാനുള്ള സാധ്യത കണ്ടത്. എന്നാല്‍ ഇന്ന് വില കുറയുകയാണ് ചെയ്തത്. വില കുറയുമ്പോള്‍ ഉപഭോക്താക്കള്‍ എന്തു ചെയ്യണം എന്ന് വിശദീകരിക്കാം. കൂടെ ഇന്നത്തെ പവന്‍ വിലയും...

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വ്യാപാരികള്‍ രണ്ട് തരം വിലയാണ് ഈടാക്കുന്നത്. വ്യാപാരികള്‍ക്കിടയിലെ ഭിന്നതയാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ഒരു വിഭാഗം വില കൂട്ടിയപ്പോള്‍ മറുവിഭാഗം വില കുറയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് രണ്ടു വിഭാഗം ജ്വല്ലറി വ്യാപാരികളും വില കുറച്ചു. എങ്കിലും രണ്ട് വിലയാണ് ഇന്നും ഈടാക്കുന്നത്.
ഒരു വിഭാഗം വ്യാപാരികള്‍ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വാങ്ങിയത് 64160 രൂപയായിരുന്നു. അവര്‍ ഇന്ന് 240 രൂപ കുറച്ച് 63920 രൂപയാക്കി. ഗ്രാമിന് 30 രൂപയും കുറച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു വിഭാഗം വ്യാപാരികള്‍ ഗ്രാമിന് 60 രൂപ കുറച്ച് 8000 രൂപയാക്കി. ഇവര്‍ 64000 രൂപയാണ് പവന് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ 64480 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നലെ ഇവര്‍ വാങ്ങിയിരുന്നത് 6635 രൂപയായിരുന്നു. എന്നാല്‍ ഇന്ന് 50 രൂപ കുറച്ച് 6585 രൂപയാക്കി. 22 കാരറ്റ് സ്വര്‍ണത്തിന് വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ചെലവേറിയിട്ടുണ്ട്. ഈ രണ്ട് സ്വര്‍ണവും തമ്മില്‍ ഒരു പവന് 10000 രൂപയുടെ മാറ്റമുണ്ട്. ആഭരണം മാത്രമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 18 കാരറ്റ് മതിയാകും.
പണിക്കൂലി അല്‍പ്പം കൂടും
18 കാരറ്റ് ആഭരണത്തില്‍ ചെമ്പിന്റെ അംശം കൂടുതലാകും. 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പും ഉള്‍പ്പെടുത്തിയാണ് ഈ ആഭരണങ്ങള്‍ വില്‍ക്കുക. സ്വര്‍ണ പണയത്തിനും ഈ ആഭരണം ഉപയോഗിക്കില്ല. പണിക്കൂലി അല്‍പ്പം കൂടുതലാകും. കാരണം മിക്ക ജ്വല്ലറികളിലും ഈ ആഭരണങ്ങള്‍ തയ്യാറാക്കുന്നത് മെഷീന്‍ ഉപയോഗിച്ചല്ല.
വില കുറയുന്ന വേളയില്‍ തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ അഡ്വന്‍സ് ബുക്കിങ് ചെയ്യാം. ആഭരണം മാത്രമായി ഉപയോഗിക്കാനാണെങ്കില്‍ 18 കാരറ്റ് വാങ്ങാം. ആഭരണമായും ആവശ്യം വരുമ്പോള്‍ പണയം വയ്ക്കാനും ആലോചിക്കുന്നെങ്കില്‍ 22 കാരറ്റ് ആഭരണങ്ങളാണ് നല്ലത്. നിക്ഷേപം മാത്രമാണ് ഉദ്ദേശമെങ്കില്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങാം.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2904 ഡോളറായി വില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക 104ലേക്ക് ഇടിയുകയും ചെയ്തു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 87.17 ആയി താഴ്ന്നു. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 69 ഡോളറായി ഇടിഞ്ഞു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 87000 ഡോളറായി താഴ്ന്നിട്ടുണ്ട്.












Click it and Unblock the Notifications