Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; രൂപ ഇടിഞ്ഞില്ലെങ്കില്‍ ഇതിനേക്കാള്‍ ലാഭം കിട്ടുമായിരുന്നു, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞു. ഇന്ത്യന്‍ രൂപ വലിയ തോതില്‍ മൂല്യം ഇടിയുകയാണ്. രൂപ കരുത്ത് കൂടുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും കുറയുമായിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് കാരണം രൂപയുടെ മൂല്യം ഇടിഞ്ഞുവരികയാണ്. അപ്രതീക്ഷിതമായ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്.

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീതയ്ക്ക് 12 കോടി കടം കൊടുത്തതില്‍ പരിശോധന ഇല്ല, ഹര്‍ജി തള്ളി
വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീതയ്ക്ക് 12 കോടി കടം കൊടുത്തതില്‍ പരിശോധന ഇല്ല, ഹര്‍ജി തള്ളി

കഴിഞ്ഞ ദിവസം സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. ഇറാനും അമേരിക്കയും ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയതായിരുന്നു കാരണം. എന്നാല്‍ ഇറാന്റെ നിര്‍ദേശം അമേരിക്കക്ക് ദഹിച്ചില്ല എന്ന വിവരം വന്നതോടെ വിപണിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്നലെ രാവിലെ ഉയര്‍ന്ന സ്വര്‍ണവില വൈകീട്ട് കുറഞ്ഞു. ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.

gold price kerala april28

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന് 520 രൂപ കുറഞ്ഞ് 112200 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4672 ഡോളറിലേക്ക് താഴ്ന്നു. ഡോളര്‍ സൂചിക 98.52 ആണ്. രൂപയുടെ മൂല്യം 94.43 ആയി ഇടിഞ്ഞു. രൂപയുടെയും ഡോളറിന്റെയും മൂല്യവും ആഗോള സ്വര്‍ണവിലയും ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

ഫിറോസ് ഖാന്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് എന്ന് ആലപ്പി അഷ്‌റഫ്; മുഖംമൂടി ധരിച്ച മാന്യന്മാന്‍
ഫിറോസ് ഖാന്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് എന്ന് ആലപ്പി അഷ്‌റഫ്; മുഖംമൂടി ധരിച്ച മാന്യന്മാന്‍

നിലവില്‍ വിപണിയില്‍ മാറ്റം വരാന്‍ കാരണം ഇറാന്‍-അമേരിക്ക ചര്‍ച്ചയിലെ തടസമാണ്. ഇതോടെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 109 ഡോളര്‍ ആയി ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഏഷ്യന്‍ കറന്‍സികള്‍ ഇടിയാന്‍ തുടങ്ങി. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിന്റെ വലിയ നേട്ടം ഏഷ്യയിലുള്ളവര്‍ക്ക് കിട്ടിയില്ല. രൂപ കൂടുതല്‍ ശക്തമായാല്‍ സ്വര്‍ണവില ഇനിയും കുറയും.

രൂപ, സ്വര്‍ണം, ക്രൂഡ് ഓയില്‍ വിപണി മാറ്റങ്ങള്‍

രൂപ വന്‍തോതില്‍ മൂല്യം ഇടിയുന്നത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും വില ഉയര്‍ത്തും. ആഭ്യന്തര വിപണിയില്‍ വില ഉയരാനുള്ള കാരണമാകും. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് മറികടക്കാന്‍ ഇന്ത്യയുടെ കയറ്റുമതി ഉയരേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പരിമിതകള്‍ ഏറെയാണ്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടമാണ്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.21 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് അധികമായി നല്‍കേണ്ടതുണ്ട്. ഇതെല്ലാം നല്‍കുമ്പോഴാണ് ഈ വിലയില്‍ എത്തുക. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യയാണ് ലഭിക്കുക.

ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലും പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് ആശങ്ക. ഇതിനെ നേരിടാന്‍ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതയുണ്ട്. ഈ അവസരം കാത്തിരിക്കുകയാണ് വന്‍കിട നിക്ഷേപകര്‍. അവര്‍ സ്വര്‍ണം വിട്ട് ബോണ്ട്, ബാങ്ക് നിക്ഷേപങ്ങളിലേക്ക് തിരിയുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. കൂടാതെ അമേരിക്കയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവരുന്നതും വിപണി ഉറ്റുനോക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+