സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങുന്നുണ്ടോ? 87000 രൂപയ്ക്കും സ്വര്‍ണം കിട്ടും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു. 22 കാരറ്റ് സ്വര്‍ണം പവന് 560 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1000 രൂപ കുറഞ്ഞിരുന്നു. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം വ്യാപിക്കുന്നു എന്ന വിവരം സ്വര്‍ണത്തെ വരുംദിവസങ്ങളിലും താഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറിയാല്‍ മറിച്ചും സംഭവിക്കാം.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4126 ഡോളറായി അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക നേരിയ തോതില്‍ മുന്നേറ്റം നടത്തി 101.10 ആയി. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടി 95.06 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില നേരിയ മുന്നേറ്റം നടത്തി ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറായി. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 13245 രൂപയായി. പവന് 105960 രൂപയാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 245 രൂപയാണ്. പത്ത് ഗ്രാമിന് 2450 രൂപയും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.15 ലക്ഷം രൂപ വരെ ചെലവ് വന്നേക്കും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള വില ജ്വല്ലറികള്‍ നല്‍കും.
22 കാരറ്റ് വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ 18 കാരറ്റ് വാങ്ങാം. ഇതിന് ഗ്രാം വില 10885 രൂപയും പവന് 87080 രൂപയുമാണ് നല്‍കേണ്ടത്. 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും അടങ്ങിയതാണ് 18 കാരറ്റ്. ആഭരണം മാത്രമേ ഈ കാരറ്റില്‍ ലഭിക്കൂ. കട്ടികളോ കോയിനോ കിട്ടില്ല. മാത്രമല്ല, മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്. പണിക്കൂലി കൂടും. ബാങ്കുകള്‍ വായ്പയ്ക്ക് ഈടായി സ്വീകരിക്കില്ല. ആഭരണങ്ങള്‍ക്ക് പണിക്കൂലി അധികമായി നല്‍കേണ്ടി വരും.
14 കാരറ്റ് സ്വര്‍ണം പവന് 67840 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 43760 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 18 കാരറ്റ് പോലെ തന്നെ ആഭരണം മാത്രമേ ഈ കാരറ്റുകളിലും ലഭ്യമാകൂ. സ്വര്‍ണത്തിന്റെ അംശം കുറയുന്നതിനാല്‍ കാലക്രമേണ മാറ്റ് കുറഞ്ഞേക്കാം. ഈ വേളയില്‍ മഞ്ഞ പൂശേണ്ടി വരും. ആഭരണം ധരിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തെ സമീപിക്കുന്നവര്‍ക്ക് ഇത്തരം കുറഞ്ഞ കാരറ്റുകള്‍ മതിയാകും. വില കൂടിയ സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ട്.
അമേരിക്കയിലെ പലിശ നിരക്കിലെ മാറ്റം, ഓഹരി വിപണിയിലെ ചാഞ്ചാട്ടം, ക്രൂഡ് ഓയില്‍ വില എന്നിവയെല്ലം സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. പലിശ നിരക്ക് കൂടിയാല്‍ സ്വര്‍ണത്തിന് വില കുറയും. ഡോളര്‍ സൂചിക ഉയര്‍ന്നാലും സ്വര്‍ണവില താഴും. എന്നാല്‍ അമേരിക്കയില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യത കുറവാണ് എന്ന വിവരം ലഭിച്ചതോടെ രണ്ടു ദിവസം മുമ്പ് സ്വര്‍ണവില ഉയര്‍ന്നിരുന്നു.















Click it and Unblock the Notifications