Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് നേരിയ ആശ്വാസം, മാറിമറിഞ്ഞ് വിപണി, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നേരിയ ആശ്വാസമാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ആഭരണം ആവശ്യമുള്ളവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഇനിയും വില കുറഞ്ഞേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ യുദ്ധ ഭീഷണിയാണ് സ്വര്‍ണവില കുറയുമെന്ന വിലയിരുത്തലിന് കാരണം.

ഡോളര്‍ സൂചിക നേരിയ തോതില്‍ മുന്നേറ്റം തുടങ്ങി. ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനവ് കാണുന്നുണ്ട്. ഇന്ത്യന്‍ രൂപ അല്‍പ്പം താഴ്ന്നു. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്ന വിവരം വന്ന പിന്നാലെയാണ് വിപണിയിലെ ഈ മാറ്റങ്ങള്‍. ഇന്ന് ഓഹരി വിപണിയിലും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala april20

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. അതായത്, ഇന്ന് ഒു പവന്‍ സ്വര്‍ണത്തിന്റെ വില 113880 രൂപയാണ്. ഗ്രാമിന് 14235 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 270 രൂപ എന്ന നിരക്കിലാണ് വ്യാപാരം. പത്ത് ഗ്രാമിന് 2700 രൂപയും നല്‍കണം.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 109240 രൂപയായിരുന്നു. ഇതില്‍ നിന്ന് 5000 രൂപ വരെ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. യുദ്ധം ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും താഴേക്ക് വന്നേക്കും. ക്രൂഡ് ഓയിലിന് വേണ്ടി കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ട സാഹചര്യം വരുമെന്നതാണ് സ്വര്‍ണത്തെ താഴേക്ക് വീഴ്ത്തുന്നത്.

കേരളത്തില്‍ സ്വര്‍ണവില തീരുമാനിക്കുന്നത് ഇങ്ങനെ

ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ എല്ലാ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഇന്ന് ഡോളര്‍ സൂചിക 98.29 ആണ്. രൂപയുടെ മൂല്യം 92.77 എന്ന നിരക്കിലെത്തി. ആഗോള വിപണിയിലെ സ്വര്‍ണവില ഔണ്‍സിന് 4791 എന്ന നിക്കിലേക്ക് ഇടിഞ്ഞു. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇന്ന് മുതല്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് കരുതിയിരുന്നു. ഇതിനിടെയാണ് ഇറാന്റെ കപ്പല്‍ അമേരിക്ക പിടികൂടിയത്. തിരിച്ചടിയായി ഇറാന്‍ സൈന്യം അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. അമേരിക്ക നിരന്തരം വാക്കുകള്‍ മാറ്റുന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി പാകിസ്താനില്‍ എത്തില്ല എന്ന് ഇറാന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ യുദ്ധം ഇനിയും ശക്തിപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. യുദ്ധം കനത്താല്‍ ക്രൂഡ് ഓയില്‍ കിട്ടാതെ വരും. എല്ലാ രാജ്യങ്ങളും ഉയര്‍ന്ന വില നല്‍കി ക്രൂഡ് വാങ്ങേണ്ട അവസ്ഥയാകും. സ്വര്‍ണത്തില്‍ നിന്നുള്ള ശ്രദ്ധ തിരിഞ്ഞ് ക്രൂഡ് ഓയിലിലേക്ക് ഫണ്ട് കണ്ടെത്തേണ്ടി വരും. പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തും. ഈ പ്രതീക്ഷയും സ്വര്‍ണത്തെ കൈവിടാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+