Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. 2000 രൂപയില്‍ അധികം ഒരു പവന് കുറഞ്ഞു. ആഗോള വിപണിയിലും ഇന്ന് വിലക്കുറവ് പ്രകടമാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന് മനസിലായതോടെയാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്. അതേസമയം, വെള്ളി വില അല്‍പ്പം കയറി.

തിങ്കളാഴ്ച വലിയ മാറ്റമാണ് സ്വര്‍ണവിലയില്‍ കണ്ടത്. രാവിലെയും ഉച്ചയ്ക്കുമായി 7500 രൂപ ഒരു പവന്‍മേല്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം രണ്ടുതവണയായി 5600 രൂപ കയറുകയും ചെയ്തു. പവന്‍ വില ഒരു ലക്ഷം രൂപയില്‍ താഴേക്ക് എത്തിയത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് വില കൂടിയത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി.

gold price kerala march24

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12865 രൂപയാണ് ഇന്നത്തെ വില. 270 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, പവന് 2160 രൂപ കുറഞ്ഞ് 102920 രൂപയായി. കഴിഞ്ഞ ദിവസം വൈകീട്ട് പവന് 4000 രൂപ വര്‍ധിച്ച് 105080 രൂപയില്‍ എത്തിയിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ ഇടിവ്. ഈ വിലയില്‍ നില്‍ക്കുമെന്ന് ഇനിയും ആശ്വസിക്കാന്‍ ആയിട്ടില്ല. അതേസമയം, വെള്ളിയുടെ വില 235 രൂപയായി വര്‍ധിച്ചു. പത്ത് ഗ്രാമിന് 2350 രൂപയായി.

കേരളത്തില്‍ 18 കാരറ്റ് ഗ്രാമിന് 10575 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 84600 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8235 രൂപയും പവന് 65880 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5315 രൂപയും പവന് 42520 രൂപയുമായി. ആഭരണം മാത്രം വാങ്ങുക എന്ന ലക്ഷ്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ സ്വര്‍ണം വാങ്ങാവുന്നതാണ്. 22 കാരറ്റിനേക്കാള്‍ വലിയ വിലക്കുറവാണ് ഈ സ്വര്‍ണങ്ങള്‍ക്ക്.

വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാം

പശ്ചിമേഷ്യയിലെ സംഘര്‍ഷം സ്വര്‍ണവിപണിയെ സാരമായി ബാധിക്കുന്നുണ്ട്. യുദ്ധം ശക്തമാകുമ്പോള്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന് കരുതിയാണ് സ്വര്‍ണം വിട്ട് നിക്ഷേപകര്‍ ഡോളറിലേക്കും ബോണ്ടുകളിലേക്കും തിരിയുന്നത്. എന്നാല്‍ യുദ്ധം അവസാനിക്കുമെന്ന സൂചന ലഭിക്കുമ്പോള്‍ തന്നെ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിച്ചുവരികയാണ്. ഇതാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

ഈ മാസം സ്വര്‍ണവിലയില്‍ 27000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഉപഭോക്താക്കള്‍ക്കും ജ്വല്ലറി വ്യാപാരികള്‍ക്കും ഒരു പോലെ പ്രതീക്ഷ നല്‍കിയിരുന്നു ഈ വില ഇടിവ്. എന്നാല്‍ ഏത് സമയവും വില തിരിച്ചുകയറിയേക്കാമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഇതിനിടെയാണ് ട്രംപ് യുദ്ധം അവസാനിക്കുമെന്ന സൂചന നല്‍കിയത്. തൊട്ടുപിന്നാലെ ഇറാന്‍ ഇസ്രായേലിലേക്ക് ശക്തമായ ആക്രമണം നടത്തിയതോടെ റിപ്പോര്‍ട്ടുകള്‍ മാറിമറിഞ്ഞു.

ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടു എന്നതാണ് ഇന്നത്തെ വിപണിയിലെ പ്രധാന മാറ്റം. 94 കടന്ന് താഴേക്ക് വീണ രൂപ ഇന്ന് 93.70 എന്ന നിരക്കിലേക്ക് തിരിച്ചുകയറി. ഓഹരി വിപണിയില്‍ അല്‍പ്പം മുന്നേറ്റം കാണിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില 112ല്‍ നിന്ന് 103ലേക്ക് വീണു. ഡോളര്‍ സൂചിക 99.40 എന്ന നിരക്കിലാണുള്ളത്. ആഗോള വിപണിയിലെ സ്വര്‍ണവില 4340 ഡോളറിലേക്ക് വീണിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+