സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലെ വില കൂടുകയും വൈകീട്ട് വില കുറയുകയും ചെയ്ത പിന്നാലെയാണ് ഇന്ന് രാവിലെയും വില താഴ്ന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല വാര്‍ത്തയാണ്. അതേസമയം, പഴയ സ്വര്‍ണം ലാഭത്തില്‍ വില്‍ക്കാമെന്ന് കരുതിയവര്‍ക്ക് തിരിച്ചടിയാണിത്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 126920 രൂപയായിരുന്നു. ഈമാസം ഒന്നിനായിരുന്നു ഇത്രയും ഉയര്‍ന്ന വില. പിന്നീട് കുറഞ്ഞ് 118160 രൂപയിലെത്തി. വീണ്ടും വില കൂടിയിരുന്നു എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിന് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡോളര്‍ മൂല്യം കൂടുന്നതാണ് സ്വര്‍ണവില കുറയാനുള്ള കാരണം.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 118960 രൂപയായി. ഒരു ഗ്രാമിന് 14870 രൂപ നല്‍കണം. വെള്ളി വിലയില്‍ 10 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഒരു ഗ്രാമിന് 280 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2800 രൂപയും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5177 ഡോറളായി വില കുറഞ്ഞിട്ടുണ്ട്.
താഴ്ന്ന കാരറ്റ് സ്വര്‍ണം വാങ്ങുന്നവര്‍ അറിയാന്‍
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12215 രൂപയും പവന് 97720 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9515 രൂപയും പവന് 76120 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6135 രൂപയും പവന് 49080 രൂപയുമാണ് നല്‍കേണ്ടത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്വര്‍ണങ്ങളെ ആശ്രയിക്കാവുന്നതാണ്.
കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിന് മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്. പണിക്കൂലി കൂടുകയും ചെയ്യും. ഇവയില്‍ സ്വര്‍ണത്തിന്റെ അംശം കുറവായിരിക്കും. മറ്റു ലോഹങ്ങള്‍ താരതമ്യേന കൂടുതലാകും. അതുകൊണ്ടാണ് മാറ്റ് കുറയുന്നത്. ഇടയ്ക്ക് മഞ്ഞ പൂശേണ്ടി വരും. ബാങ്കുകളില്‍ സ്വര്‍ണ വായ്പ എടുക്കുന്നതിന് ഈ സ്വര്‍ണം സ്വീകരിക്കില്ല. മാത്രമല്ല, ആഭരണങ്ങള്‍ മാത്രമേ ഈ കാരറ്റുകളില്‍ ലഭിക്കുകയുള്ളൂ.
ഇപ്പോഴും സ്വര്‍ണവില കുറയുന്നത് എന്തുകൊണ്ട്?
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിലും എന്തു കൊണ്ട് സ്വര്‍ണവില കുറയുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. സാധാരണ സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുകയും വില കൂടുകയുമാണ് ചെയ്യുക. ഇവിടെ വിപരീതമാണ് സംഭവിക്കുന്നത്. ഇതിന് കാരണം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയാണ്.
പണപ്പെരുപ്പം ഉയരുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇത് നേരിടാന്‍ ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടിയേക്കും. ഇത് ബാങ്ക്-ബോണ്ട് നിക്ഷേപങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കും. ഇതാണ് നിക്ഷേപകര്‍ സ്വര്‍ണം വിട്ട് പോകാന്‍ കാരണം. ആവശ്യക്കാര്‍ കുറയുന്നതോടെ സ്വര്‍ണവില താഴുകയാണ്. അതേസമയം, എണ്ണ ടാങ്കറുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ക്രൂഡ് ഓയില്‍ വില കൂടാന്‍ കാരണമായി. ഇത് ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. ബാരലിന് 100 ഡോളര്‍ പിന്നിട്ടു. ഓഹരി വിപണികളും ഇടിഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications