Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും താഴ്ന്നു; ഏറ്റവും കുറഞ്ഞ നിരക്കില്‍ മഞ്ഞലോഹം, രൂപ തകര്‍ന്നടിഞ്ഞു, പവന്‍ വില

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത. സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ വൈകീട്ട് വില താഴ്ന്ന പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇറാന്‍ വീണ്ടും യുഎഇയില്‍ ആക്രമണം നടത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. ഇതോടെയാണ് സ്വര്‍ണവിലയില്‍ കൂടുതല്‍ ഇടിവ് വന്നത്.

വിജയ് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും; മുസ്ലിം ലീഗും കോണ്‍ഗ്രസും കളംമാറുമോ, ചര്‍ച്ച സജീവം
വിജയ് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും; മുസ്ലിം ലീഗും കോണ്‍ഗ്രസും കളംമാറുമോ, ചര്‍ച്ച സജീവം

ഡോളര്‍ സൂചിക 98.52 എന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 95.36 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില 4535 ഡോളര്‍ എന്ന നിരക്കിലെത്തി. ഈ മൂന്ന് കാര്യങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്ന േേവളയില്‍ ജ്വല്ലറി വ്യാപാരികള്‍ പരിഗണിക്കുക. ഇനി കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala may5-

ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം പവന്‍ വില 109400
18 കാരറ്റ് സ്വര്‍ണം പവന്‍ വില 89920
14 കാരറ്റ് സ്വര്‍ണം പവന്‍ വില 70000
9 കാരറ്റ് സ്വര്‍ണം പവന്‍ വില 45160

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ശരിക്കും ഞെട്ടിച്ചു; 126 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാര്‍ഥി ഇവിടെ
കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ശരിക്കും ഞെട്ടിച്ചു; 126 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാര്‍ഥി ഇവിടെ

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13675
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11240
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8750
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5645

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതേസമയം, വെള്ളിയുടെ ഗ്രാം വില 255 രൂപയായി കുറഞ്ഞു. പത്ത് ഗ്രാമിന് 2550 രൂപയുമായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെ 1.18 ലക്ഷം രൂപയാകുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.08 ലക്ഷത്തിന് മുകളില്‍ വില ലഭിച്ചേക്കും.

പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിക്കുന്നു എന്നാണ് ദിവസങ്ങള്‍ക്ക് മുമ്പു വരെ കരുതിയത്. എന്നാല്‍ അമേരിക്കയും ഇറാനും വീണ്ടും കൊമ്പുകോര്‍ത്തിരിക്കുകയാണ്. ഇതിനുള്ള തിരിച്ചടി ഇറാന്‍ നല്‍കിയത് യുഎഇയിലാണ്. ഫുജൈറയില്‍ ആക്രമണ ശ്രമമുണ്ടായി. മിസൈല്‍ ആക്രമണം ഫുജൈറ എണ്ണ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു. ഇതോടെ ഗള്‍ഫില്‍ വീണ്ടും ആശങ്ക പരക്കുകയാണ്.

ഹോര്‍മുസ് പാത തുറക്കാതിരിക്കുകയും എണ്ണ വ്യാപാരം തടസപ്പെടുകയും ചെയ്താല്‍ ക്രൂഡ് ഓയില്‍ വില കൂടും. ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 113 ഡോളറായിട്ടുണ്ട്. ക്രൂഡ് വില കൂടുമ്പോള്‍ കൂടുതല്‍ ഡോളര്‍ ആവശ്യമായി വരും. ഡോളര്‍ മൂല്യം ഉയരാന്‍ ഇതിടയാക്കും. മറ്റു കറന്‍സികളുടെ മൂല്യം ഇടിയും. ഇതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. ആവശ്യക്കാര്‍ കുറയുന്നതോെട സ്വര്‍ണവില താഴും. ഇതാണ് ക്രൂഡ്-സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+