Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില: വന്‍ ഇടിവ് തുടരുന്നു, വിലക്കയറ്റമില്ലാതെ 10 ദിവസം, ആശ്വാസം 940 രൂപ

തിരുവനന്തപുരം: സ്വർണ പ്രേമികളെ ഏറെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് ഡിസംബറും 2023 ഉം കടന്ന് പോയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഡിസംബറില്‍ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ പുതുവർഷം സ്വർണ പ്രേമികള്‍ക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. ജനുവരിയില്‍ ആകെ ഒരു ദിവസം മാത്രമാണ് സ്വർണ വില കൂടിയത്. ബാക്കിയുള്ള പത്ത് ദിവസവും വില കുറയുകയോ സ്ഥിരത പുലർത്തുകയോ ചെയ്തു.

കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ചത്തെ അതേ നിരക്കിലായിരുന്നു ബുധാനാഴ്ചയും വില്‍പ്പന. എന്നാല്‍ ഇന്ന് വീണ്ടും സ്വർണ വില കുറഞ്ഞിരിക്കുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 46080 ലേക്ക് എത്തി. കഴിഞ്ഞ ദിവസം 46160 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന.

gold-rate-today-

ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ വില 5760 രൂപയിലേക്ക് എത്തി. 6770 രൂപയായിരുന്നു നിരക്ക്. 24 കാരറ്റിലും 18 കാരറ്റിലും സമാനമായ നിരക്ക് കുറവുണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 96 രൂപയും 18 ഗ്രാമിന് 66 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില യഥാക്രമം 50264 രൂപയും 37701 രൂപയുമായി.

2024 ഡിസംബർ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തിയത്. 47120 രൂപയായിരുന്നു അന്നത്തെ നിരക്ക്. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് ഇത് 13 തവണ കൂടി റെക്കോർഡ് നിരക്കിലേക്ക് എത്തി.

ജനുവരിയില്‍ ആകെ വില കൂടിയത് രണ്ടാം തിയതിയാണ്. 160 രൂപയായിരുന്നു അന്ന് കൂടിയത്. ഇതോടെ വില 47000 എന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ. പിന്നീടുള്ള തുടർച്ചായയ ദിവസങ്ങളില്‍ സ്വർണ വില ഇടിയുകയാണ്. ഇന്നത്തെ 46080 എന്നതാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

മാസത്തിലെ കൂടിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ വിലയിലെ വത്യാസം 940 രൂപയോളമാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ വില 46000 ത്തിന് താഴേക്ക് എത്തും. അതേസമയം, വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ വീണ്ടും വില ഉയരാനുള്ള സാധ്യതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+