സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. കേരളത്തില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്ന സൂചനയാണ് വിപണിയിലുള്ളത്. അതുകൊണ്ടുതന്നെ പഴയ സ്വര്‍ണം വില്ക്കാന് ഉദ്ദേശിച്ചവര്‍ ഇനിയും കാത്തിരിക്കുന്നതാകും നല്ലത്. ഓഹരി വിപണികളിലും വലിയ ഇടിവാണ് കാണുന്നത്.
ഡോളര്‍ വലിയ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യന്‍ രൂപ ഇടിവ് നേരിടുന്നു. ക്രൂഡ് ഓയില്‍ വില എല്ലാ സീമകളും കടന്ന് കുതിക്കുകയാണ്. വെള്ളിയുടെ വിലയും അല്‍പ്പം കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വൈകാതെ എത്തിയേക്കും. ഇനി കേരളത്തിലെ വിവിധ കാരറ്റുകളിലെ ഇന്നത്തെ സ്വര്‍ണവില അറിയാം...

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14820 രൂപയാണ്. ഒരു പവന് 118560 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയാണ് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5092 ഡോളറിലേക്ക് ഇടിഞ്ഞു.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12175 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പവന് 97400 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9480 രൂപയും പവന് 75840 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6115 രൂപയും പവന് 48920 രൂപയും നല്‍കണം. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 126920 രൂപയും ഏറ്റവും കുറഞ്ഞ പവന് വില 118160 രൂപയുമാണ്.
രൂപ ഇടിഞ്ഞു വീണു, ക്രൂഡ് വില കുതിച്ചുകയറി
ഡോളര്‍ സൂചിക 99.60 എന്ന നിരക്കിലാണ്. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ സൂചിക ഇത്രയും ഉയരുന്നത്. ഡോളറിലേക്ക് ആവശ്യക്കാര്‍ കൂടുകയാണ്. അതേസമയം, ക്രൂഡ് ഓയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തി. നാല് വര്‍ഷത്തിന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ബാരല്‍ വില 116 ഡോളറിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണികള്‍ വലിയ നഷ്ടം നേരിടുകയാണ്. സെന്‍സെക്സ് 2300 പോയന്റ് താഴ്ന്നു.
അതേസമയം, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. ഡോളറിനെതിരെ 92.30 എന്ന നിരക്കിലാണ് രൂപ. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും. ഇതില്‍ പ്രധാനമാണ് ക്രൂഡ് ഓയില്‍. എണ്ണവില കുതിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ സാധ്യതയുണ്ട്.
ഡോളര്‍ നിരക്ക് ഉയരുന്നതാണ് സ്വര്‍ണവില താഴാന്‍ ഒരു കാരണം. മാത്രമല്ല, ബാങ്കുകള്‍ വൈകാതെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. പണപ്പെരുപ്പം നേരിടാന്‍ പലിശ നിരക്ക് ഉയര്‍ത്തിയാല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് പലരും സ്വര്‍ണം വിറ്റ് ബാങ്ക്-ബോണ്ട് നിക്ഷേപത്തിലേക്ക് തിരിയുന്നത്.
-
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
അക്ഷയ തൃതീയ ദിവസം ഐശ്വര്യത്തിന് സ്വർണം തന്നെ വാങ്ങണമെന്നില്ല, ഈ 5 കാര്യങ്ങൾ വാങ്ങിയാലും മതി -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ -
സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക












Click it and Unblock the Notifications