പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വർണ വില ഉയർന്നു: ഇനി വന്‍ കുതിപ്പിലേക്കോ? ഇപ്പോള്‍ വാങ്ങണോ?
ഡിസംബറിലെ റെക്കോർഡ് വർധനവിന് വിപരീതമായി ജനുവരിയില്‍ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസത്തിലെ ആദ്യ 11 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ദിവസം മാത്രമാണ് സ്വർണ വിലയില്‍ വർധനവ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ 2024 ലെ രണ്ടാമത്ത വില വർധനവും സംഭവിച്ചിരിക്കുകയാണ്.
ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് 46160 രൂപയായി. കഴിഞ്ഞ ദിവസം 46080 രൂപയായിരുന്നു വില. വിലക്കുറവ് പ്രവണത ഇന്നും തുടരുകയാണെങ്കില്‍ ആഴ്ചകള്‍ക്ക് ശേഷം വില 46000 ത്തിന് താഴെ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നേർ വിപരീതമായി കഴിഞ്ഞ ദിവസം കുറഞ്ഞ വില ഇന്ന് കൂടുകയാണുണ്ടായത്.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ചതോടെ വില 5770 രൂപയായി. കഴിഞ്ഞ ദിവസത്തെ വില - 5760. 22 കാരറ്റിന് സമാനമായ തോതില്‍ 24 കാരറ്റിലും 18 കാരറ്റിലും ഇടിവുണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 96 രൂപ കുറഞ്ഞ് 50360 രൂപയായി. കഴിഞ്ഞ ദിവസത്തെ വില - 50264. ഒരു പവന്‍ 18 കാരറ്റിന് 66 രൂപ കുറഞ്ഞ് വില 37768 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ വില-37701.
ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം ഇന്നാണ് സ്വർണ വില ഉയരുന്നത്. ഒന്നാം തിയതി ഡിസംബർ 31 ലെ വില തുടരുകയായിരുന്നു. ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം ഇന്നലെ വരെ സ്വർണ വില ഉയർന്നിരുന്നില്ല. ഇന്നലെ രേഖപ്പെടുത്തിയ 46080 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്.
അതേസമയം,സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഡിസംബറില്‍ സ്വർണത്തിന് രേഖപ്പെടുത്തിയത്. 47120 രൂപയായിരുന്നു അന്നത്തെ നിരക്ക്. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് ഇത് 13 തവണ കൂടി റെക്കോർഡ് നിരക്കിലേക്ക് എത്തി.
വർഷത്തില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നതും വില വർധിക്കാന്‍ ഇടയാക്കും. ഈ സാഹചര്യത്തില്‍ നിലവിലേത് താരതമ്യേന ഭേദപ്പെട്ട നിരക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വർണം വാങ്ങുന്നത് ഉചിതമായിരിക്കാം












Click it and Unblock the Notifications