സ്വര്‍ണവില മാറ്റമില്ല; വെള്ളി വില കുറഞ്ഞു, 9 കാരറ്റ് സ്വര്‍ണത്തിന്റെ വില അറിയാം, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് കാണുന്നുണ്ട്. എന്നാല്‍ ഏത് സമയവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. അതുകൊണ്ടാണ് കേരളത്തില്‍ വില മാറ്റാന്‍ ജ്വല്ലറി വ്യാപാരികള്‍ തയ്യാറാകാത്തത്. രൂപയുടെ മൂല്യം അല്‍പ്പം താഴ്ന്നിട്ടുണ്ട്. ഡോളര്‍ സൂചികയില്‍ വലിയ മാറ്റമില്ല. ക്രൂഡ് ഓയില്‍ വിലയിലും കാര്യമായ മാറ്റമില്ല.
പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരാനുള്ള നീക്കമുണ്ട്. എന്നാല്‍ ഇരുവിഭാഗത്തും അകല്‍ച്ച പ്രകടവുമാണ്. അതുകൊണ്ടുതന്നെ യുദ്ധം നിലയ്ക്കുമോ തുടരുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വിപണിയിലും ഈ അനശ്ചിതത്വം പ്രകടമാണ്. അതിനിടെ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലെങ്കിലും വെള്ളി അല്‍പ്പം കുറഞ്ഞു.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14235, പവന്‍ വില 113880
18 കാരറ്റ് ഗ്രാം വില 11695, പവന്‍ വില 93560
14 കാരറ്റ് ഗ്രാം വില 9110, പവന്‍ വില 72880
9 കാരറ്റ് ഗ്രാം വില 5875, പവന്‍ വില 47000.
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് ഏകദേശം 1.23 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ സ്വര്‍ണം വില്‍ക്കുനന്വര്‍ക്ക് 1.13 ലക്ഷം രൂപ കിട്ടിയേക്കും. അതേസമയം, കേരളത്തില്‍ വെള്ളി വില ഇന്ന് 5 രൂപ കുറഞ്ഞ് ഗ്രാമിന് 265 രൂപയായി. പത്ത് ഗ്രാമിന് 2650 രൂപയുമായി.
9 കാരറ്റ് സ്വര്‍ണത്തെ കുറിച്ച് അറിയാം
ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത് ഒമ്പത് കാരറ്റാണ്. ഒരു പവന് 47000 രൂപയാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഇതിന് പുറമെ വരും. പണിക്കൂലി അല്‍പ്പം കൂടിയേക്കും. എല്ലാ ജ്വല്ലറികളിലും ഈ സ്വര്‍ണം കിട്ടിയേക്കില്ല. എന്നാല്‍ പ്രമുഖ ബ്രാന്റഡ് ജ്വല്ലറികളിലെല്ലാം എല്ലാ വിധ കാരറ്റ് സ്വര്‍ണവും ലഭിക്കും.
9 കാരറ്റില്‍ സ്വര്‍ണത്തിന്റെ അംശം കുറവാണ്. മങ്ങാനുള്ള സാധ്യതയുമുണ്ട്. 37 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമാണ് ഇത്തരം ആഭരണങ്ങളിലുണ്ടാകുക. കോയിന്‍, ബാര്‍ എന്നിവ ഒമ്പത് കാരറ്റില്‍ കിട്ടില്ല. ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക, പ്രത്യേകിച്ച് ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍. സ്വര്‍ണത്തിന്റെ അംശം കുറവായതിനാലാണ് വിലയും കുറയുന്നത്. ജെന്‍സി തലമുറ ഈ സ്വര്‍ണത്തില്‍ ആകൃഷ്ടരാണ്.












Click it and Unblock the Notifications