Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഉയര്‍ന്നു; വെള്ളി വില കുറഞ്ഞു, ക്രൂഡ് ഓയില്‍ വില താഴ്ന്നു, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ കുറഞ്ഞതോടെ വലിയ മാറ്റം സംഭവിക്കുന്നു. സ്വര്‍ണവില ഉയരാന്‍ തുടങ്ങി. രൂപയുടെ മൂല്യം മെച്ചപ്പെട്ടു. വെള്ളി വില കുറഞ്ഞു. ഡോളര്‍ കരുത്ത് കുറഞ്ഞു. ഡോളര്‍ മൂല്യം കുറയുന്നതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാതി വിജയം കണ്ടു എന്നാണ് വാര്‍ത്തകള്‍.

തന്നെയും ജിഹാദി എന്ന് വിളിച്ചു; അമ്മയില്‍ 3 ഗ്രൂപ്പ് എന്ന് ഉഷ ഹസീന, ശ്വേത മേനോന്‍ നിലപാട് മാറ്റി
തന്നെയും ജിഹാദി എന്ന് വിളിച്ചു; അമ്മയില്‍ 3 ഗ്രൂപ്പ് എന്ന് ഉഷ ഹസീന, ശ്വേത മേനോന്‍ നിലപാട് മാറ്റി

അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ ഉയര്‍ത്തുകയാണ്. രണ്ടാഴ്ച്ചയ്ക്കിടെ എട്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴാണ് ഇന്ത്യയില്‍ പെട്രോള്‍ വില ഉയര്‍ത്തുന്നത് എന്നതും എടുത്തു പറയണം. ഓഹരി വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റം കാണിക്കുന്നുണ്ട്. ഇനി സ്വര്‍ണവില അറിയാം...

gold price kerala may25-

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 116880 രൂപയാണ് ഇന്നത്തെ വില. 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 14610 രൂപയായി. വെള്ളി വില അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയുമായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4561 ഡോളറാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50 ഡോളറില്‍ അധികം ഉയര്‍ന്നിട്ടുണ്ട്.

പോലീസ് സ്‌റ്റേഷനില്‍ അന്ന് നടന്നത്; അന്‍സിബ ഹസന്‍ വെളിപ്പെടുത്തുന്നു, ദുബായിലെ ഫോട്ടോ
പോലീസ് സ്‌റ്റേഷനില്‍ അന്ന് നടന്നത്; അന്‍സിബ ഹസന്‍ വെളിപ്പെടുത്തുന്നു, ദുബായിലെ ഫോട്ടോ

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12005 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 96040 രൂപ നല്‍കണം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9345 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 74760 രൂപ നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6025 രൂപയാണ് പുതിയ വില. എട്ട് ഗ്രാമിന് 48200 രൂപയാണ് നല്‍കേണ്ടത്. ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൂഡ് ഓയില്‍ വില കുറുമ്പോള്‍ ഡോളറിന്റെ ആവശ്യം കുറഞ്ഞു വരും. മറ്റു കറന്‍സികളുടെ മൂല്യം ഉയരാന്‍ ഇത് കാരണമാകും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയും ചെയ്യും. ഇതാണ് ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില ഉയരാന്‍ കാരണം. ഹോര്‍മുസ് പാത തുറക്കുമെന്ന സൂചന ലഭിച്ചത് ക്രൂഡ് ഓയില്‍ വില കുറയാന്‍ ഒരു കാരണമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

സ്വര്‍ണവില ഉയരാന്‍ സാധ്യത; ഇന്ത്യയ്ക്ക് ഇരട്ടി മധുരം, ഇറാന്‍ യുദ്ധം അവസാനിച്ചാലുള്ള മാറ്റങ്ങള്‍
സ്വര്‍ണവില ഉയരാന്‍ സാധ്യത; ഇന്ത്യയ്ക്ക് ഇരട്ടി മധുരം, ഇറാന്‍ യുദ്ധം അവസാനിച്ചാലുള്ള മാറ്റങ്ങള്‍

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 98 ഡോളറിന് താഴെയാണ്. ഡോളര്‍ സൂചിക 99 എന്ന നിരക്കിലേക്ക് താഴ്ന്നു. രൂപയുടെ മൂല്യം 95.42 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.26 ലക്ഷം രൂപ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വിറ്റാല്‍ വിപണി വിലയില്‍ നിന്ന് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കിട്ടും. പ്രമുഖ ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+