സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് 560 രൂപ വര്‍ധിച്ചു, ഒരു പവന്‍ ആഭരണത്തിന് 1.15 ലക്ഷം രൂപ ആയേക്കും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്ന വില ഇന്ന് ഉയരുകയായിരുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യം അല്‍പ്പം ഇടിഞ്ഞതാണ് ഈ വില മാറ്റത്തിന് കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയരുകയും ചെയ്തു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4031 ഡോളറാണ് പുതിയ വില.

ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നീ കാര്യങ്ങള്‍ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓഹരി വിപണിയില്‍ വരുന്ന മാറ്റങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കും. വലിയ മാറ്റങ്ങള്‍ പ്രകടമാണെങ്കില്‍ കേരളത്തില്‍ ഒരു ദിവസം ഒന്നിലധികം തവണ വില മാറിയേക്കും.

gold price kerala july15

കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 105280 രൂപയാണ് വില. ഒരു ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13160 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10810 രൂപയും പവന് 86480 രൂപയുമാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8425 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5435 രൂപയുമാണ് വില. എന്നാല്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2350 രൂപയുമാണ് വില.

പ്രവാസികള്‍ക്ക് നല്ലത് വിദേശത്തെ സ്വര്‍ണം

പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് ലാഭം. ഇന്ത്യയില്‍ നികുതി അധികമായതിനാല്‍ വിദേശത്ത് താരതമ്യേന വില കുറവായിരിക്കും. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമാണ്. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. സ്വര്‍ണത്തിന്റെ ഇറക്കുമതിയെ കേന്ദ്ര സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. രാജ്യത്തിന് അകത്തുള്ള സ്വര്‍ണം പുനരുപയോഗിക്കുകയാണ് വേണ്ടത് എന്ന നിലപാടാണ് സര്‍ക്കാരിന്.

പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത് ജ്വല്ലറികള്‍ പ്രോല്‍സാഹിപ്പിക്കുന്നതും ഈ സാഹചര്യത്തിലാണ്. പ്രമുഖ ബ്രാന്റഡ് ജ്വല്ലറികളെല്ലാം പഴയ സ്വര്‍ണം മികച്ച വില നല്‍കി തിരിച്ചെടുക്കുന്നുണ്ട്. മറ്റു ജ്വല്ലറികളുടെ സ്വര്‍ണവും തിരിച്ചെടുക്കുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വിപണി വിലയേക്കാള്‍ തുക കുറഞ്ഞേക്കാം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.15 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വര്‍ണത്തിന്റെ വിലയുടെ അഞ്ച് ശതമാനം പണിക്കൂലി നല്‍കേണ്ടി വരും. സ്വര്‍ണവിലയുടെയും പണിക്കൂലിയുടെയും മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അതിന് പുറുമെയാണ് ഹാള്‍മാര്‍ക്കിങ് ചാര്‍ജ്. എല്ലാം കൂടി ചേരുമ്പോഴാണ് 1.15 ലക്ഷം രൂപയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ഇനിയും പണിക്കൂലി ഉയരും. ആഭരണം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 18 കാരറ്റ് വാങ്ങാം. 22 കാരറ്റിനേക്കാള്‍ വില കുറവാണ് 18 കാരറ്റിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+