സ്വർണവില വീണ്ടും കുറഞ്ഞു; കൂടിയതിന്റെ മൂന്ന് ഇരട്ടിയിലേറെ, ഇന്ന് തന്നെ പോയി വാങ്ങാം
എറണാകുളം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഡിസംബർ മാസത്തിലെ ആദ്യ ആറ് നാളുകളില്‍ ആർക്കും പിടിതരാതെ ഏറിയും കുറഞ്ഞും മുന്നേറുകയാണ് സ്വർണ വില. അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നത് രാജ്യാന്തര വിപണിയിലെ സ്വർണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ഉണ്ടാകുന്നത്.
ഇന്നലെ സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആശ്വാസകരമായ വാർത്തയുമായാണ് ഇന്ന് വിപണി ഉണർന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ പവന്‍ വില 56920 ലേക്ക് ഇടിഞ്ഞു. 57120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.

ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാം വില 7115 ലേക്ക് എത്തി. 7140 ആയിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. 22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റിന് പവന് 216 രൂപ കുറഞ്ഞ് കഴിഞ്ഞ ദിവസത്തെ 62312 ല്‍ നിന്നും 62096 ലേക്ക് എത്തി. 160 രൂപയാണ് 18 കാരറ്റില്‍ ഇന്ന് രേഖപ്പെടുത്തിയ ഇടിവ്. ഇതോടെ വില 46576 ലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ നിരക്ക് 46736.
22 കാരറ്റ് സ്വർണത്തിന് പവന് 57200 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണം വിപണി ആരംഭിച്ചത്. വിലയില്‍ മാറ്റമില്ലാതെ നവംബർ 31 ലെ നിരക്ക് തുടരുകയായിരുന്നു. എന്നാല്‍ രണ്ടാം തിയതി സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് 480 രൂപയുടെ കുറവോടെ വില 56720 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
മുന്നാം തിയതിയാണ് മാസത്തിലെ ആദ്യ വിലവർധനവ് രേഖപ്പെടുത്തുന്നത്. 320 യായാണ് ചൊവ്വാഴ്ച കൂടിയത്. ഇതോടെ വില 57040 ലേക്ക് എത്തി. നാലാം തിയതി വിലയില്‍ മാറ്റമില്ലാതെ കച്ചവടം തുടർന്നു. ഈ നിരക്കില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം 80 രൂപയുടെ വർധനവോടെ വില 57120 ലേക്ക് എത്തിയത്. ഇന്നലെ 80 രൂപ കൂടിയെങ്കില്‍ അതിന്റെ മൂന്നിരട്ടിയിലേറെ ഇന്ന് കുറയുകയും ചെയ്തു.
സ്വർണത്തിന്റെ വില്‍പ്പന വില പവന് 56920 രൂപയാണെങ്കില്‍ ആഭരണമായി വാങ്ങിക്കുമ്പോള്‍ അതിലേറെ നല്‍കണം. മിനിമം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ഹോള്‍മാർക്ക് ചാർജും സഹിതം ഒരു പവന്‍ ആഭരണത്തിന് 61544 രൂപ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി 20 ശതമാനം വരെ ഉയരും. ഓഫറുകളുടെ ഭാഗമായി പണിക്കൂലി വാങ്ങാതെ സ്വർണ വില്‍പ്പന നടത്തുന്ന ജ്വല്ലറികളും കേരളത്തിലുണ്ട്.












Click it and Unblock the Notifications