സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് റെക്കോര്‍ഡ് വില, വന്‍ കുതിപ്പിന് മഞ്ഞലോഹം, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് റെക്കോര്‍ഡ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. ഒരു പവന് 1520 രൂപ വര്‍ധിച്ചു. ഇനിയും വില കൂടാന്‍ സാധ്യതയുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വില മുന്നേറ്റം. വിപണിയിലെ സാഹചര്യം അത്ര സുഖകരമല്ല.
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം കാണുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടി. ക്രൂഡ് ഓയില്‍ വിലയും വര്‍ധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഡോളര്‍ സൂചിക ഇടിയുകയാണ് ചെയ്തത്. ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു തുടങ്ങിയ മാറ്റങ്ങളാണ് ഇന്ന് വിപണിയിലുള്ളത്. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം...

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 118320 രൂപയാണ് ഇന്ന്. ഒരു ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14790 രൂപയിലെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5169 ഡോളറിലേക്ക് എത്തി. 5000ത്തിന് താഴെ ഇടിഞ്ഞ സ്വര്‍ണമാണ് തിരിച്ചുകയറിയിരിക്കുന്നത്. ഇതാണ് കേരളത്തിലും സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ സൂചിക ഇടിഞ്ഞത് സ്വര്‍ണവില കൂടുമെന്ന സൂചനയാണ്.
97.46 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 90.76 എന്ന നിരക്കിലാണ്. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 107920 രൂപയായിരുന്നു. ഇതിനേക്കാള്‍ 10400 രൂപയുടെ വര്‍ധനവാണ് ഇന്നുള്ളത്. മൂന്ന് ആഴ്ചയ്ക്കിടെയാണ് സ്വര്‍ണവില ഇത്രയും വര്‍ധിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം.
വില കുറഞ്ഞ സ്വര്‍ണം വാങ്ങാം
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12150 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 97200 രൂപയാണ് നല്‍കേണ്ടത്. അതേസമയം 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9460 രൂപ നല്‍കണം. എട്ട് ഗ്രാമിന് 75680 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6100 രൂപയാണ് ഇന്നത്തെ വില, എട്ട് ഗ്രാമിന് 48800 രൂപയും. അതേസമയം, വെള്ളിയുടെ ഗ്രാം വില 300 രൂപയാണ്. പത്ത് ഗ്രാമിന് 3000 രൂപയും.
സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി നീങ്ങുന്നുണ്ടെങ്കിലും വാക് പോര് ശക്തമാണ്. ഇരുവിഭാഗവും സൈനികമായി സജ്ജരാകുകയും ചെയ്യുന്നുണ്ട്. ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ ആക്രമണം തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില കൂടുന്നതും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.27 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് വില ഇനിയും കൂടിയേക്കും. അതേസമയം, ഒരു പവന്‍ പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 1.18 ലക്ഷത്തിന് അടുത്തുവരെ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.












Click it and Unblock the Notifications