സ്വർണ വില ഇതെങ്ങോട്ടാണ്? പവന് വില അരലക്ഷം തൊടുമോ?; ഇന്നും ആശ്വാസമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ് തുടരുകയാണ്. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും മാസം അവസാനിക്കാറാകുമ്പോഴേക്കും സ്വർണ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ പോക്ക് തുടർന്നൽ പൊന്നിന് വില അരലക്ഷം കടക്കുമോയെന്നാണ് സ്വർണ പ്രേമികളുടെ ആശങ്ക.
ഒക്ടബോർ 5 നായിരുന്നു ഈ മാസം ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്, 41,920. ആറിന് പവന് വില 42,000 ആയി. 7 ന് വീണ്ടും വില 200 കൂടി. ഒക്ടോബർ എട്ടിന് 42520 രൂപയായിരുന്നു പവന് വില. ഒക്ടോബർ 12 ആയപ്പോഴേക്കും വില 43000 തൊട്ടു. അന്ന് സ്വർണം വിൽപന നടന്നത് പവന് 43,200 എന്ന നിരക്കിലായിരുന്നു. 15 ന് വില 44,320 രൂപയായി.

ഈ മാസം 17 ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 43,960 ആയിരുന്നു വില. എന്നാൽ പിന്നീട് വീണ്ടും വലിയ വർധനമാണ് വിലയിൽ രേഖപ്പെടുത്തിത്. 20 ആയപ്പോഴേക്കും വില 45,000 തൊട്ടു. വ്യാഴാഴ്ച വിൽപന നടന്നത് പവന് 45,440 എന്ന നിലയിലായിരുന്നു. ഇന്നും വിലയിൽ മാറ്റമില്ല. ഗ്രാമിന് 5680 രീപയാണ്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയർന്നിരുന്നു.
രാജ്യാന്തര വിപണയിലും സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണ വില റെക്കോഡിലേക്ക് കുതിക്കാൻ തുടങ്ങിയത്. ട്രോയ് ഔൺസിന് 1974 ഡോളറായിരുന്നു ഇന്നലത്തെ വില. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മെയ് നാലിനായിരുന്നു സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില വർധനവ് രേഖപ്പെടുത്തിയത്. പിന്നീട് നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ-ഹമാസ് സംഘർഷം ശക്തമായതോടെ വീണ്ടും സ്വർണ വില ഉയരാൻ തുടങ്ങി.
ആദ്യ ദിവസങ്ങളിൽ യുദ്ധം വലിയ ചലനം വിപണിയിൽ ഉണ്ടാക്കിയിരുന്നില്ലെങ്കിലും പിന്നീട് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ സ്ഥിതി മാറി. യുദ്ധം തീവ്രമാകുമെന്ന സ്ഥിതി വന്നതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്ന സ്ഥിതിവിശേഷമുണ്ടായതും സ്വർണത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്. ഈ നിലയിൽ വില വർധന തുടരുകയാണെങ്കിൽ വൈകാതെ തന്നെ പവന് വില അരലക്ഷം കടന്നേക്കുമോയെന്ന ആശങ്കയും ശക്തമാണ്.
-
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും












Click it and Unblock the Notifications