സ്വർണ വില വീണ്ടും താഴേക്ക്: വാങ്ങുന്നവർക്ക് ആഘോഷമാക്കാം, മാസത്തിലെ താഴ്ന്ന നിരക്ക്
2023 ഡിസംബറിലെ റെക്കോർഡ് നിരക്ക് കണക്കിലെടുക്കുമ്പോള്‍ സ്വർണ വിലയില്‍ ആശ്വാസത്തിന്റെ ദിനങ്ങളായിരുന്നു ജനുവരി. മാസത്തിന്റെ തുടക്കത്തില്‍ വില പവന് 47000 ത്തിലേക്ക് എത്തിയെങ്കിലും പിന്നീട് നിരക്ക് താഴേക്ക് വരികയായിരുന്നു. ഫെബ്രുവരിയിലേക്ക് കടക്കുമ്പോള്‍ ആദ്യ രണ്ട് ദിനങ്ങളില്‍ ഉയർന്നെങ്കിലും രണ്ട് ദിവസമായി വില കുറഞ്ഞ് വരികയാണ്.
22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 46480 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 46600 രൂപയായിരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് കഴിഞ്ഞ ദിവസത്തെ 5825 രൂപയില്‍ നിന്നും താഴ്ന്ന് 5810 ലേക്ക് എത്തി.

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റ് സ്വർണത്തിന് പവന് 128 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 50824 രൂപയില്‍ നിന്നും 50696 രൂപയായി. ഗ്രാം വില 16 രൂപ കുറഞ്ഞ് 6337 എന്നതാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് പവന് 99 രൂപ കുറഞ്ഞ് 38028 രൂപയിലാണ് ഇന്നത്തെ വില്‍പ്പന.
120 രൂപ വർധനവോടെ ഒരു പവന്‍ സ്വർണത്തിന് 46520 രൂപ എന്ന നിരക്കിലായിരുന്നു ഫെബ്രുവരിയെ വിപണി ആരംഭിച്ചത്. രണ്ടാം തിയതി വീണ്ടും 80 രൂപ ഉയർന്നതോടെ വില 46640 ലേക്ക് എത്തി. എന്നാല്‍ മൂന്നാം തിയതി മാസത്തില്‍ ആദ്യമായി വില ഇടിഞ്ഞു. 160 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെയാണ് വില 46480 ലേക്ക് എത്തിയത്.
ഡിംസംബറിലെ റെക്കോർഡ് വർധനവിന് ശേഷം ജനുവരിയില്‍ പവന് 46840 രൂപ എന്ന നിരക്കിലായിരുന്ന സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി 160 രൂപ ഉയർന്നതോടെ വില 47000 രൂപയായി. മാസത്തിലെ എന്നല്ല 2024 തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ജനുവരി 9 നും 10 നും 17 നും 19 നും വിലല 46160 രൂപയിലേക്ക് എത്തിയിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ.
2023ൽ 15 ശതമാനാണ് സ്വർണ വില വർധിച്ചത്. ജനുവരി 1 ന് 10 ഗ്രാമിന് 55,350 രൂപയിൽ നിന്ന് ഡിസംബർ 31 ന് 63,650 രൂപയായി ഉയർന്നു.












Click it and Unblock the Notifications