സ്വർണ വില വീണ്ടും മുകളിലേക്ക്: ഇന്ന് വന്‍ വർധനവ്, മൂന്ന് ദിവസത്തെ ആശ്വാസം അവസാനിച്ചു
ചെന്നൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 52,285 രൂപയിലും 10 ഗ്രാമിന് 47,927 രൂപയിലുമാണ് വില്‍പ്പന നടക്കുന്നത്.

ഏറെ നാളത്തെ തുടർച്ചയായുള്ള വർധനവിന് ശേഷം സ്വർണ വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു 5,090 രൂപയിലും പവന് 40,720 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില്‍പ്പന.
അതിന് മുമ്പത്തെ ദിവസം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞ് യഥാക്രമം 5,100 രൂപയിലുമായിരുന്ന കച്ചവടം നടന്നിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്വർണ വിലയില്‍ ഇന്ന് വീണ്ടും വർധനവ് ഉണ്ടായിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണ വിലയില്‍
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണ വിലയില്‍ ഗ്രാമിന് 95 രൂപയും പവനും 760 രൂപയുമായിരുന്നു കുറഞ്ഞതെങ്കില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം പവന് വർധിച്ചത് 400 രൂപയാണ്. ഇതോടെ വില 41120 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 5140 രൂപയായി. വിലയിലെ ഈ വർധനവ് തുടർച്ചയായി നിലനില്‍ക്കുമോ അതോ കുറയുമോയെന്നാണ് ഏവരും നോക്കുന്നത്.

മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ വില ഉയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്നത് പ്രതീക്ഷയായിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ തുടർന്നുള്ള ദിവസങ്ങളില്‍ ഏറ്റക്കുറിച്ചിലുകള്‍ പ്രതീക്ഷിക്കുന്നതായി സ്വർണ വ്യാപാരികള്‍ വ്യക്തമാക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച് 4 മുതൽ മാർച്ച് 6 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ വിപണിയിലും
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ വിപണിയിലും സ്വർണ വിലയിൽ പൊടുന്നനെ വർധനയുണ്ടായി. 24 കാരറ്റ്, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അമ്പത് രൂപയോളമാണ് വർധനവുണ്ടായത്. നിലിവിലെ കണക്കനുസരിച്ച് 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 100 രൂപ വർധിച്ച് 55,290 രൂപയും. 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50460 രൂപയുമാണ് വില.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സ്വർണ വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ചെന്നൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 52,285 രൂപയിലും 10 ഗ്രാമിന് 47,927 രൂപയിലുമാണ് വില്‍പ്പന നടക്കുന്നത്. അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) സ്വർണത്തിന്റെ നിരക്ക് 100 രൂപ വർധിച്ച് 55,680, രൂപയും 22 കാരറ്റിന് (10 ഗ്രാം)51,050 രൂപയുമാണ് വില.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച
ആഗോള പ്രവണതകളും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവിലയിലെ വർധനയെ സ്വാധീനിച്ചതായി കരുതപ്പെടുന്നത്. സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്ന നിക്ഷേപകരും ഉപഭോക്താക്കളും പെട്ടെന്നുള്ള വിലയിടിവിനെ തുടർന്ന് കൂടുതൽ സ്വർണം വാങ്ങാന്‍ തുടങ്ങിയതോടെ ഡിമാന്‍ഡ് വർധിക്കുകയും ചെയ്തു.

അനിശ്ചിത കാലങ്ങളിലും സാമ്പത്തിക അസ്ഥിരതയിലും സ്വർണ്ണം സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് പല നിക്ഷേപകരുടേയും ജനപ്രിയ ഓപ്ഷനായി സ്വർണം മാറുന്നതിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, അടുത്തിടെ സ്വർണവിലയിൽ വർധനയുണ്ടായതിനാൽ, ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപ ഓപ്ഷനുകൾ വീണ്ടും വിലയിരുത്തുകയും മറ്റ് ബദലുകൾ പരിഗണിക്കുകയും ചെയ്യേണ്ടി വന്നേക്കാമെന്ന വിലയിരുത്തലും ശക്തമായിരുന്നു.












Click it and Unblock the Notifications