കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ കൂടി

4355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില

Google Oneindia Malayalam News

തിരുവനന്തപുരം: വലിയ തകർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയരുകയാണ്. പവന് ഇന്ന് 120 രൂപ കൂടി 34,840 രൂപയായി. 4355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ് പത്ത് ദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ മാസം തുടക്കത്തിൽ 33,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Gold Price

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വർണവിലയിലെ മാറ്റത്തിന് കാരണം. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളം രൂപയുടെ മൂല്യത്തിൽ കുറവുണ്ടായി. ഏപ്രിൽ 10 ന്, ​ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമായിരുന്നു നിരക്ക്.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് കുറഞ്ഞു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,737 ഡോളറാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിലും നേരിയ കുറവുണ്ടായി. ഔൺസിന് 1,760 ഡോളർ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയിൽ യുഎസ് ട്രഷറി ആദായം വീണ്ടുംവർധിപ്പിച്ചതാണ് ആഗോള വില താഴേക്ക് വീഴാൻ കാരണം.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,580 രൂപയാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

മാര്‍ച്ച് അവസാനത്തോടെ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്ന സ്വര്‍ണ വില ഏപ്രിൽ ഒന്നു മുതൽ ഉയരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറയുന്നതും നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തിന് കരുത്ത് പകരുന്നുണ്ട്. ക്രൂഡ് ഓയിൽ വില വര്‍ധനയും പണപ്പെരുപ്പവും സ്വര്‍ണം കരുത്താര്‍ജിക്കും എന്ന സൂചനകൾ നൽകുന്നു.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
KK shailaja teacher against lack of vaccine

English summary
Gold price today increase 120 rs for pavan 22c gold and silver rate in Monday April 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X