Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാംദിനം സ്വര്‍ണ ബോര്‍ഡ് ഇളകി; വിലയില്‍ മുന്നേറ്റം, കരുത്തോടെ രൂപ, ഇടിഞ്ഞ് ഡോളര്‍

കൊച്ചി: ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില തിരിച്ചു കയറി. തുടര്‍ച്ചയായി ഇടിഞ്ഞുവന്ന ശേഷമാണ് ഇന്നത്തെ മുന്നേറ്റം. വന്‍ വര്‍ധനവില്ലെങ്കിലും വരാനിരിക്കുന്ന കുതിപ്പിന്റെ സൂചനയാണിതെന്ന് കരുതാം. വില കുറഞ്ഞ വേളയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ആശ്വാസമാണ്. 2000 രൂപയുടെ ഇടിവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്.

ഇന്ന് വിപണിയില്‍ സംഭവിച്ച മാറ്റങ്ങള്‍ വ്യത്യസ്തമാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നല്ല മുന്നേറ്റം രാവിലെ പ്രകടമാണ്. ആഗോള എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ട്. ഡോളര്‍ സൂചിക ഇടിയുകയാണ്. ഇന്ത്യന്‍ രൂപ മുന്നേറ്റം കാഴ്ചവച്ചു. വിവിധങ്ങളായ കാരണങ്ങളാണ് വിപണിയിലെ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നത്. സ്വര്‍ണവിലയില്‍ ഇന്ന് സംഭവിച്ച മാറ്റങ്ങള്‍ വിശദീകരിക്കാം...

gold-price-may27

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 53320 രൂപയാണ്. 200 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച മുതല്‍ പവന്‍ വില 53120 രൂപയില്‍ തുടരുകയായിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6665 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 58500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 51000 രൂപ കിട്ടും. നേരത്തെ ആഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുന്നവര്‍ക്കാണ് കൂടുതല്‍ മൂല്യം ലഭിക്കുക.

ഡോളര്‍ സൂചികയില്‍ ഇടിവ് വന്നതാണ് സ്വര്‍ണവില കയറാന്‍ ഒരു കാരണം. 104.71 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളര്‍ മൂല്യം കുറയുമ്പോള്‍ ലോകത്തെ പ്രധാന കറന്‍സികളുടെ മൂല്യം വര്‍ധിക്കും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഇതാണ് ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്നു എന്ന് പറയാന്‍ കാരണം.

ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഡോളറിനെതിരെ 83.09 എന്ന നിരക്കിലാണ് രൂപ. രൂപ മൂല്യം കൂടുന്നത് ഇന്ത്യയില്‍ ആഭ്യന്തരമായ നേട്ടങ്ങള്‍ക്ക് ഇടയാക്കും. അതേസമയം, പ്രവാസികള്‍ക്ക് തിരിച്ചടിയാണിത്. രൂപ മൂല്യം കുറയുന്ന വേളയില്‍ നാട്ടിലേക്ക് പണമയക്കുന്ന പ്രവണത പ്രവാസികള്‍ക്കിടയിലുണ്ട്.

എണ്ണ വില കയറുന്നു എന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 82.28 ഡോളര്‍ ആണ് പുതിയ വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 77.95 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 83.21 ഡോളറുമാണ് വില. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വ്യാപിക്കുമോ എന്ന ആശങ്ക നേരിയ തോതിലുണ്ട്. കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ നീക്കങ്ങളും ഹിസ്ബുല്ലയുടെ ഭീഷണിയും ഇസ്രായേലിന്റെ ആക്രമണവുമാണ് ഭീതി നിറയ്ക്കുന്നത്.

സമാധാനപരമായ അന്തരീക്ഷമാണ് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുക. എന്നാല്‍ പശ്ചിമേഷ്യയില്‍ അശാന്തി നിലനില്‍ക്കുന്നു, യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നു എന്നതെല്ലാം തിരിച്ചടിയാണ്. അതേസമയം, ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണ്. കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നു. ഇതെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+