സ്വർണ വില വീണ്ടും മുകളിലേക്ക് തന്നെ: കുതിപ്പ് പുതിയ റെക്കോർഡിലേക്കോ? ഇന്നത്തെ വില അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒക്ടോബർ മാസം കടന്നുപോയത്. ഒക്ടോബർ 29 നായിരുന്നു സ്വർണ വില സർവ്വകാല റെക്കോർഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. ഒക്ടോബർ 29 നും ഈ നിലയില്‍ വില തുടർന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വില നേരിയ തോതില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ 45280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസം 45200 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് ഇന്നലത്തെ 5650 രൂപ എന്ന നിരക്കില്‍ നിന്നും 5660 എന്നതിലേക്ക് എത്തി.

22 കാരറ്റിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വർധനവുണ്ടായിട്ടുണ്ട്. 24 കാരറ്റില്‍ ഒരു പവന് 88 രൂപ വർധിച്ച് വില 49400 എന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 11 രൂപ വർധിച്ച് 6175 എന്നതിലേക്കും എത്തി. 18 കാരറ്റ് സ്വർണത്തില്‍ പവന് 64 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 37048 എന്ന നിരക്കിലാണ് ഇന്നതെ വില്‍പ്പന. ഗ്രാമിന് 4631 രൂപയുമായി.
ഒക്ടോബർ മാസം ഒന്നാം തിയത് 42680 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വിപണി ആരംഭിച്ചത്. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അഞ്ചാം തിയതി വില 41960 എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നിട് സ്വർണ വിപണയില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തുന്നതാണ് കണ്ടത്. ഈ കുതിപ്പാണ് ഒക്ടോബർ 28 ലെ 45920 രൂപ എന്നതിലേക്ക് എത്തിയത്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം. വിവാഹ, ഉത്സവ സീസണുകള്‍ ആയതിനാല്‍ ഉയർന്ന വില ആവശ്യക്കാർക്ക് വലിയ തിരിച്ചടിയായി. ഇതോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി ജ്വല്ലറി ഉടമസ്ഥർ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications