Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും താഴേക്ക്; ഇന്നും വന്‍ വിലക്കുറവ്, ആഭരണം വാങ്ങുന്നുണ്ടോ, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ കരുത്ത് കൂടുകയാണ്. കൂടുതല്‍ പേര്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടത്തുന്നുണ്ട്. ഓഹരി വിപണിയും മെച്ചപ്പെട്ടു. യുദ്ധം അവസാനിച്ചതോടെ ചരക്കു വ്യാപാരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ട്. ഇതെല്ലാം വിപണിക്ക് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രെന്റ് ക്രൂഡ് ഓയില്‍ വില 80 ഡോളറില്‍ താഴെയാണുള്ളത്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് വില 74 ഡോളറാണ്. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരുന്നതോടെ ബോണ്ട് നിക്ഷേപങ്ങള്‍ വര്‍ധിച്ചു. ഇതോടെ ഡോളര്‍ സൂചിക 101ലേക്ക് അടുക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞ് 94.39 ആയി. ആഗോള സ്വര്‍ണവില ഔണ്‍സിന് 4148 ഡോളറായി കുറഞ്ഞു.

gold price kerala june19

കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില താഴ്ന്നിട്ടുണ്ട്. 22 കാരറ്റ് ഒരു പവന് 2680 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 106960 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയായി. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ വിലക്കുറവാണിത്. വെള്ളിയുടെ ഗ്രാം വില 250 രൂപയായി കുറഞ്ഞു. പത്ത് ഗ്രാമിന് 2500 രൂപയായി.

മറ്റു കാരറ്റുകളിലെ സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10990 രൂപയായി താഴ്ന്നു. പവന് 87920 രൂപയുമായി. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8560 രൂപയും പവന് 68480 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5520 രൂപയും പവന് 44160 രൂപയുമായി. 22 കാരറ്റില്‍ 91.6 ശതമാനമാണ് സ്വര്‍ണം. 18 കാരറ്റില്‍ 75 ശതമാനവും 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37 ശതമാനവുമാണ് സ്വര്‍ണമുള്ളത്.

സ്വര്‍ണം കട്ടിയായും കോയിനായും ആഭരണമായും വാങ്ങാന്‍ സാധിക്കും. ആഭരണം വാങ്ങുമ്പോള്‍ ഉയര്‍ന്ന പണിക്കൂലിയും ജിഎസ്ടിയും നല്‍കണം. അതിന് പുറമെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. ബാങ്ക് ലോണിന് 22 കാരറ്റ് ആഭരണങ്ങളും കോയിനും മാത്രമേ സ്വീകരിക്കു. താഴ്ന്ന കാറ്ററുകളില്‍ ആഭരണം മാത്രമാണ് ലഭിക്കുക എങ്കിലും ഇവ ബാങ്ക് ലോണിന് സ്വീകരിക്കില്ല.

ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും. എന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യമുണ്ടായാല്‍ ചിത്രം മാറും. അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ ഏതെങ്കിലും ഒരു വിഭാഗം ലംഘിച്ചാല്‍ സാമ്പത്തിക രംഗം തകിടം മറിയുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. എങ്കിലും നിലവിലുള്ള വിപണി സാഹചര്യം ആശാവഹമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+