Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും മാറി; ഇന്നലെ ബുക്ക് ചെയ്തവര്‍ക്ക് നേട്ടം... ചാഞ്ചാട്ട സാധ്യത, ഗ്രാം വില അറിയാം

കൊച്ചി: വലിയ ഇടിവില്‍ നിന്ന് കരകയറി സ്വര്‍ണം. കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ചൊവ്വാഴ്ച സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്തവര്‍ക്ക് നേട്ടമായി. പവന് വീണ്ടും 53000 കടന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതും ഡോളര്‍ സൂചിക കുറഞ്ഞതുമാണ് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്താന്‍ കാരണം.

അതേസമയം, വരും ദിവസങ്ങളിലും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. വലിയ വില മാറ്റത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ, ആഗോള രാഷ്ട്രീയ സാഹചര്യം പൊടുന്നനെ മാറിമറിഞ്ഞാല്‍ സ്വര്‍ണവിലയിലും മാറ്റം പ്രതീക്ഷിക്കാം. പശ്ചിമേഷ്യയിലെയും അമേരിക്കയിലെയും മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുക. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് വിശദമായി അറിയാം...

gold-price-april24

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53280 രൂപയാണ് നല്‍കേണ്ടത്. ചൊവ്വാഴ്ച 1120 രൂപ കുറഞ്ഞ് 52920 രൂപയിലെത്തിയിരുന്നു. ഇന്ന് 360 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 45 രൂപ കൂടി 6660 രൂപയായി. ഒരു പവന്റെ ആഭരണം വാങ്ങുമ്പോള്‍ 58000 രൂപ വരെ വേണ്ടി വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോഴാണിത്.

വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുക. വിവാഹ ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വിവിധ വന്‍കിട ജ്വല്ലറികളില്‍ വ്യത്യസ്ത അഡ്വാന്‍സ് ബുക്കിങ് രീതിയുണ്ട്. വിശദമായി ചോദിച്ചറിഞ്ഞ ശേഷം ബുക്ക് ചെയ്യാം. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണം ലഭിക്കുമെന്നാണ് അഡ്വാന്‍സ് ബുക്കിങിന്റെ നേട്ടം.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കുറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉടന്‍ കുറയ്ക്കുമെന്ന ആശങ്കയുമില്ല. എന്നാല്‍ മറ്റു ചില ഘടകങ്ങളാണ് ഇന്ന് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയുന്നത്. ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് കുറഞ്ഞതാണ് ഒരു കാരണം. എണ്ണ വിലയില്‍ നേരിയ വര്‍ധനവ് വന്നതും കാരണമായി ചൂണ്ടിക്കാട്ടുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 88.50 ഡോളര്‍ ആണ് പുതിയ വില.

അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.29 ആണ്. ഗള്‍ഫ് പ്രവാസികളില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത് ദുബായ് സ്വര്‍ണ വിപണിയാണ്. വ്യത്യസ്ത മോഡല്‍ ലഭിക്കുമെന്നത് മാത്രമല്ല, കേരളത്തിലേക്കാള്‍ വിലക്കുറവും യുഎഇയിലുണ്ട്. ഒരു പവന് ഏകദേശം 4000 രൂപയുടെ മാറ്റം വരെ വന്നേക്കും. എന്നാല്‍ വിദേശത്ത് നിന്ന് വലിയ അളവില്‍ സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ നികുതി ഒടുക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+