സ്വർണ വിലയിലെ വന്‍ ഇടിവ്: മാസത്തിലെ കുറഞ്ഞ നിരക്കില്‍ വാങ്ങാം, വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
സ്വർണ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഫ്രെബുവരി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ദിനം പ്രതിയെന്നോണം വില കൂടുകയും കുറയുകയും ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ഒമ്പത് ദിവസത്തെ കണക്ക് എടുക്കുമ്പോള്‍ സ്വർണ പ്രേമികള്‍ക്ക് വിലയില്‍ ആശ്വസിക്കാനുള്ള വകയുണ്ട്. ആ ആശ്വാസം ഒന്നു കൂടി ശക്തിപ്പെടുത്തുന്നതാണ് ഇന്നത്തെ നിരക്കും.
ഇന്നലത്തേത് പോലെ ഇന്നും സ്വർണ നിരക്കില്‍ ഇടിവുണ്ടായിരിക്കുകയാണ്. എന്നാല്‍ ഇന്നലെ കുറഞ്ഞിന്റെ ഇരട്ടിയാണ് ഇന്നത്തെ കുറവ് എന്നതാണ് സവിശേഷത. 22 കാരറ്റ് ഒരു പവന്‍ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില ഇന്നലത്തെ 46320 രൂപ എന്നതില്‍ നിന്നും ഇടിഞ്ഞ് 46160 രൂപയിലേക്ക് എത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5790 ല്‍ നിന്നും 5770 രൂപയുമായി.

ഇന്നത്തെ 46160 രൂപ എന്നത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റിന് പവന് 168 രൂപ കുറഞ്ഞ് 50360 രൂപയായി. 18 കാരറ്റിന് 128 രൂപ കുറഞ്ഞതോടെ പവന്റെ വില 37768 രൂപയായി.
120 രൂപ വർധനവോടെ ഒരു പവന്‍ സ്വർണത്തിന് 46520 രൂപ എന്ന നിരക്കിലായിരുന്നു ഫെബ്രുവരിയിലെ വിപണി ആരംഭിച്ചത്. രണ്ടാം തിയതി വീണ്ടും 80 രൂപ ഉയർന്നതോടെ വില 46640 ലേക്ക് എത്തി. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ, എന്നാല്‍ മൂന്നാം തിയതി മാസത്തില്‍ ആദ്യമായി വില ഇടിഞ്ഞു. പിന്നീട് 5 നും 6 നും വില ഇടിഞ്ഞതോടെ നിരക്ക് 46200 ലേക്ക് എത്തി. 7 ന് വില ഉയർന്നെങ്കിലും 8 ന് സ്ഥിരത പുലർത്തുകയും 9 ന് വീണ്ടും ഇടിഞ്ഞിരുന്നു.
ഡിംസംബറിലെ റെക്കോർഡ് വർധനവിന് ശേഷം പവന് 46840 രൂപ എന്ന നിരക്കിലായിരുന്ന 2024 ല്‍ സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി 160 രൂപ ഉയർന്നതോടെ വില 47000 രൂപയായി. മാസത്തിലെ എന്നല്ല 2024 തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ജനുവരി 9 നും 10 നും 17 നും 19 നും വിലല 46160 രൂപയിലേക്ക് എത്തിയിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതായിരുന്നു.
2024 മൊത്തത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വർണ വിലയില്‍ ആശ്വാസത്തിന്റെ ദിനങ്ങളാണ്. വർഷത്തിലെ കൂടിയ നിരക്കായ 47000 വുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ നിരക്കായ 46160 വുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയിലെ വ്യത്യാസം 840 രൂപയാണ്. വിവാഹ വിപണി ഉണർന്ന് വരുന്ന സമയത്തെ ഈ വിലയിടിവ് വലിയ ആശ്വസമാണ്.












Click it and Unblock the Notifications