Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കയറി; ഇത് റെക്കോര്‍ഡിലേക്കുള്ള കുതിപ്പ്, ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട തുക

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുകയാണ്. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശയാണിത്. ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു വരികയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബറില്‍ സ്വര്‍ണവില വലിയ തോതില്‍ ഉയരുമെന്നും സൂചനകളുണ്ട്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് പവന് 50800 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് 51840 രൂപയും. സ്വര്‍ണത്തിനുള്ള ഇറക്കുമതി നികുതിയില്‍ വലിയ ഇടിവ് വന്നിട്ടും ഈ വിലയിലേക്ക് സ്വര്‍ണം എത്തുന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ രൂപ വലിയ തോതില്‍ ഇടിയുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില സംബന്ധിച്ച്...

goldprice-august12

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 51760 രൂപയാണ്. 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 6470 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5345 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2431 ഡോളറായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്ന് അല്‍പ്പം താഴ്ന്ന 2429 ഡോളറിലെത്തിയിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 87 രൂപയിലെത്തി.

അതേസമയം, ഡോളര്‍ സൂചിക അല്‍പ്പം കയറിയിട്ടുണ്ട്. ഇത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഘടകമാണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആവശ്യം കൂടുക, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വര്‍ണവില വര്‍ധിക്കും.

ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നു എന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു പ്രധാന മാറ്റം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.96 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം ആദ്യമായി 84 എന്ന നിരക്കിലേക്ക് എത്തിയാലും അല്‍ഭുതപ്പെടാനില്ല. മൂല്യം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് തുടരുകയാണ്.

അതേസമയം, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 55000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പണിക്കൂലി, നികുതി എന്നിവ ചേരുമ്പോഴാണിത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് അര ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം സ്വീകരിക്കുന്നത്. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ മൂല്യം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+