സ്വർണ വിലയില്‍ ഒരാഴ്ച കൊണ്ട് 1280 രൂപയുടെ വർധനവ്, ഇന്നും ആശ്വാസമില്ല: നിരക്ക് ഉയർന്ന് തന്നെ
തിരുവനന്തപുരം: കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ ആറുമാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തുകയും ചെയ്തു. എന്നാല്‍ ഒക്ടോബർ ആറിന് ശേഷം തുടർച്ചയായി വില ഉയർന്ന് കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പവന് 280 രൂപ വർധിച്ചതോടെ മാസത്തിലെ ഉയർന്ന നിരക്കായ 43200 ലേക്ക് വിലയെത്തി. ഈ നിരക്കില്‍ തന്നെയാണ് ഇന്നും വില തുടരുന്നത്. പവന് 43200 എന്ന നിരക്കിലും ഗ്രാമിന് 5400 എന്ന നിരക്കിലുമാണ് ഇന്നത്തെ വില്‍പ്പന. പവന് 42680 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്.

രണ്ടാം തിയതി 120 രൂപയും മൂന്നാം തിയതി 480 രൂപയും കുറഞ്ഞതോടെ സ്വർണ വില 42080 രൂപയിലേക്ക് എത്തി. പിന്നീട് അഞ്ചാം തിയതി വിലയില്‍ 160 രൂപയുടെ കുറവ് ഉണ്ടായതോടെ മാസങ്ങള്‍ക്ക് ശേഷം വില 42000 ത്തിന് താഴെയെത്തി. അതായത് 41960 രൂപയായിരുന്നു അഞ്ചാം തിയതിയിലെ നിരക്ക്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഞെട്ടിക്കുന്ന നിരക്കാണ് സ്വർണ വിലയിലുണ്ടായിരിക്കുന്നത്.
ഒക്ടോബർ ഏഴിന് രാവിലെ 200 രൂപയും പിന്നാലെ ഉച്ചക്ക് ശേഷം 320 രൂപയും വർധിച്ച് സ്വർണ വില ഞെട്ടിച്ചു. ഒക്ടോബർ ആറിന് ശേഷം സ്വർണ വില ഇന്നുവരെ താഴേക്ക് പോയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഈ ദിനങ്ങളില്‍ ഇതുവരെ വർധിച്ചത് 1280 രൂപയാണ്. വരും ദിവസങ്ങളിലും സ്വർണ വില വർധിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
കേരള വിപണിയിൽ വെള്ളിയാഴ്ച മാറ്റമുണ്ടായില്ലെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ഇന്ന് വർധിച്ചിട്ടുണ്ട്. യുഎസിൽ കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക ഡാറ്റയാണ് പൊടുന്നനെയുള്ള ഈ മാറ്റത്തിന് കാരണം. സ്പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,872.20 ഡോളറിലാണ് അന്താരാഷ്ട്ര വിപണയില്‍ സ്വർണ വില്‍പ്പന നടക്കുന്നത്. ഈ ആഴ്‌ച സ്വർണം 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഡോളർ കരുത്താർജിച്ചത് നേരത്തെ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായിരുന്നു. എന്നാല്‍ പിന്നാലെ സെപ്റ്റംബറിലെ യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം വർധിച്ചതിന് പിന്നാലെ യുഎസ് ഫെഡറൽ റിസർവ് ഈ വർഷം മറ്റൊരു പലിശ നിരക്ക് വർധിപ്പിക്കുകയും അടുത്ത വർഷം കൂടുതൽ നിരക്കുകൾ ഉയർത്തിയേക്കാമെന്നതും സ്വർണ വിലയില്‍ പ്രതിഫലിച്ചു. ഇസ്രായേൽ- പാലസ്തീൻ സംഘർഷവും ബുള്ളിയന്‍ ഡിമാൻഡ് വർദ്ധിപ്പിച്ചു
അതേസമയം, സംസ്ഥാനത്ത് വെള്ളി വില നേരിയതോതില്‍ കുറഞ്ഞു. രു ഗ്രാം വെള്ളിക്ക് 75 രൂപയാണ് വില. എട്ടു ഗ്രാമിന് 600 രൂപയാണ് വില. ഒരു കിലോഗ്രാമിന് 75,000 രൂപയും .ഇന്നലെ ഒരു കിലോഗ്രാമിന് 75,500 രൂപയായിരുന്നു വില.












Click it and Unblock the Notifications