Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വമ്പന്‍ വിലക്കുറവില്‍; 3800 രൂപയുടെ നേട്ടം, ഇതാണ് അവസരം, അറിയാം പവന്‍, ഗ്രാം നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കുറഞ്ഞുവരികയാണ്. നേരത്തെ നേരിയ വിലമാറ്റമാണ് രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ മറിച്ചാണ്. ഓരോ ദിവസവും വലിയ വില മാറ്റങ്ങളാണ് കാണുന്നത്. ഇന്ന് 760 രൂപയാണ് പവന്‍മേല്‍ കുറഞ്ഞിരിക്കുന്നത്. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ല ദിനമാണിത്. വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആവാം.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 55000 രൂപയായിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണ നികുതി കുറച്ചതോടെയാണ് വലിയ ഇടിവ് വരാന്‍ തുടങ്ങിയത്. ആദ്യം 2000 രൂപയും ഇന്ന് 760 രൂപയും കുറഞ്ഞു. മൂന്ന് ദിവസത്തിനിടെയാണ് ഈ മാറ്റം എന്ന് ഓര്‍ക്കണം. ഏറ്റവും കൂടിയ വിലയില്‍ നിന്ന് ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3800 രൂപയുടെ കുറവുണ്ട്. അറിയാം പുതിയ പവന്‍ വില സംബന്ധിച്ച്...

goldprice-july25

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 51200 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപ താഴ്ന്ന് 6400 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 89 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ താഴ്ന്ന് 5310 രൂപയായി. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മികച്ച അവസരമാണ് ഒരുങ്ങിയിട്ടുള്ളത്.

15 ശതമാനമുള്ള ഇറക്കുമതി നികുതിയാണ് സര്‍ക്കാര്‍ ആറ് ശതമാനത്തിലേക്ക് താഴ്ത്തിട്ടുള്ളത്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച പിന്നാലെ സ്വര്‍ണത്തിന് വലിയ തോതിലാണ് വില കുറഞ്ഞുവരുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണം എന്ന് ജ്വല്ലറി വ്യാപാരികള്‍ ഏറെ കാലമായി ആവശ്യപ്പെട്ടുവരികയാണ്. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെയാണ് നിലവിലെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും വിലയില്‍ ഗണ്യമായ കുറവ് വന്നേക്കും.

ഈ മാസം 17ന് ഒരു പവന്‍ സ്വര്‍ണത്തിന് 55000 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് ഒരു പവന്‍ ആഭരണം ഈ വിലയ്ക്ക് വാങ്ങാന്‍ സാധിച്ചേക്കും. പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോഴും 55000 എന്ന നിരക്കിലേക്ക് എത്തുകയേ ഉള്ളൂ. വില കുറയുന്ന അവസരത്തില്‍ സ്വര്‍ണം അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന രീതിയാണ് ഉപഭോക്താക്കള്‍ സ്വീകരിക്കുന്നതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. പിന്നീട് വില കൂടിയാല്‍ ആശങ്കയില്ല എന്നതാണ് അഡ്വാന്‍സ് ബുക്കിങിന്റെ നേട്ടം.

അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന വേളയില്‍ എത്ര തുകയാണോ നല്‍കുന്നത് അതനുസരിച്ചാകും കാലാവധി നിര്‍ണയിക്കുക. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. കുറഞ്ഞ പണം നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ കാലാവധിയും കുറയും. വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ അഡ്വാന്‍സ് ബുക്ക് ചെയ്യാവൂ.

ഡോളര്‍ സൂചിക ഇന്ന് 104.23 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 83.71ലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 81.09 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും ഇതേ വിലയെത്തി. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പലിശ നിരക്ക് കുറയ്ക്കുമോ എന്ന അഭ്യൂഹം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം, കറന്‍സി മൂല്യം എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+