Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഉയരത്തില്‍ തന്നെ: സാധാരണക്കാരനെ വെള്ളം കുടിപ്പിക്കും, ഇനി വർധനവ് എന്ന്

മാസത്തിന്റെ തുടക്കത്തിലെ ആശ്വാസത്തിന് വിപരീതമായ പകുതിക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിവിധ തവണകളിലായി വില റെക്കോർഡുകള്‍ ഭേദിച്ചു. മെയ് ഇരുപതിനായിരുന്നു സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലേക്ക് വില എത്തിയത്.

റെക്കോർഡ് നിരക്കില്‍ നിന്നും നേരിയ ആശ്വാസമായി ഇന്നലെ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6830 രൂപയിലും പവന് 54640 രൂപയിലായിരുന്ന കഴിഞ്ഞ ദിവസത്തെ വില്‍പ്പന. ഇന്നും ഈ നിരക്കിലാണ് വില്‍പ്പന തുടരുന്നത്. അതായത് സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വർധനവ് രേഖപ്പെടുത്തിയില്ല. എങ്കിലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ഉയരത്തില്‍ തന്നെയാണ് വില.

kerala-gold-rate

പവന് 400 രൂപ വർധിച്ചുകൊണ്ടായിരുന്നു തിങ്കാളാഴ്ച സ്വർണ വില റെക്കോർഡ് നിരക്കായ പവന് 55120 രൂപയിലേക്ക് എത്തിയത്. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു സ്വർണത്തിന്റെ വില 55000 ത്തിന് മുകളിലേക്ക് കടക്കുന്നത്. ഗ്രാമിന് 50 രൂപ വർധിച്ച് 6890 രൂപയുമായി. ഇതിന് പിന്നാലെയാണ് ആശ്വാസമായി പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞ് യഥാക്രമം പവന്‍, ഗ്രാം വില 54640 ലേക്കും 6890 രൂപയിലേക്കുമെത്തി.

മെയ് 1 ന് രേഖപ്പെടുത്തിയ പവന് 52440 രൂപയായിരുന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വിലയും ഇന്നത്തെ വിലയും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ വിലയില്‍ 2200 രൂപയുടെ വർധനവാണ് ഉണ്ടായത്. തിങ്കളാഴ്ചത്തെ വിലയുമായിട്ടാണ് ഇത് താരതമ്യപ്പെടുത്തുന്നതെങ്കില്‍ വിലയിലെ വ്യത്യാസം 2680 രൂപയുടേതാണ്.

നിലവില്‍ ഒരു പവന്‍ സ്വർണാഭരണം വാങ്ങുന്നതിന് പണിക്കൂലി അടക്കം അറുപതിനായിരത്തിന് അടുത്ത് നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയാണ് ആഭരണങ്ങള്‍ക്ക് ഈടാക്കുന്നത്. ഇതിന് പുറമെ ജി എസ് ടി, ഹോള്‍മാർക്ക് ഫീസ് എന്നിവയും നല്‍കേണ്ടി വരും. ഡിസൈന്‍ ആഭരണങ്ങള്‍ക്കാണെങ്കില്‍ ഇരുപത് മുതല്‍ 25 ശതമാനം വരെയാകും പണിക്കൂലി.

ആഗോള വിപണയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണിയില്‍ ട്രോയ് ഔണ്‍സിന് 2441 ഡോളര്‍ നിലവാരത്തിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്. യുഎസ് ഫെഡറര്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ സ്വർണ വിലയിലെ വർധനവിന് കാരണമായി. ഈ വര്‍ഷം രണ്ട് തവണയെങ്കിലും നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ചൈനീസ് കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഡിമാന്റ് വർധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+