Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില അല്‍പ്പം താഴ്ന്നു; വമ്പന്‍ കുതിപ്പിന് ശേഷം... ഇനിയും വില കൂടിയേക്കാം, ഇന്നത്തെ പവന്‍ വില

കൊച്ചി: സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് ശേഷം നേരിയ ആശ്വാസം. ഇന്ന് വില ചെറിയതോതില്‍ കുറഞ്ഞു. എങ്കിലും വില കൂടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. അമേരിക്കന്‍ വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല, ഡോളര്‍ സൂചിക നേരിയ തോതില്‍ മാത്രമാണ് മുന്നേറുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 53000 രൂപയായിരുന്നു. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 55000 രൂപയാണ്. അതായത് രണ്ടാഴ്ച്ചയില്‍ 2000 രൂപ വര്‍ധിച്ചുവെന്ന് ചുരുക്കം. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് സ്‌കീം ഉപയോഗപ്പെടുത്തുന്നതാകും ഉചിതം. വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത അഡ്വാന്‍സ് ബുക്കിങ് സ്‌കീമുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് വിശദീകരിക്കാം...

goldprice-july18

കേരളത്തില്‍ ഇന്ന് പവന്‍ വില 54880 രൂപയാണ്. 120 രൂപയാണ് പവന് കുറഞ്ഞിട്ടുള്ളത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6860 രൂപയായി. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് 59000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണിത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 52000ത്തിലധികം രൂപ ലഭിക്കും. വില കൂടാന്‍ സാധ്യതയുള്ളതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നത് വളരെ ആലോചിച്ച ശേഷം മതി.

ഡോളര്‍ മൂല്യം ഇടിയുന്നു എന്നതാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ സൂചിക 103.78ലേക്ക് താഴ്ന്നു. നേരത്തെ 105ലാണുണ്ടായിരുന്നത്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം വര്‍ധിക്കുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കൂടുകയും ചെയ്യും. ഇതാണ് സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സെപ്തംബറില്‍ കുറയ്ക്കുമെന്ന അഭ്യൂഹവും സ്വര്‍ണവില ഉയരാന്‍ കാരണമാണ്. നിക്ഷേപ വരുമാനം കുറയുമെന്നതിനാലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്. മാത്രമല്ല, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതും കേരളത്തില്‍ വില കുതിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.58 ആണ്. ഇന്ത്യന്‍ രൂപ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാകും. രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇതിടയാക്കും. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 85.43 ഡോളര്‍ ആണ് പുതിയ വില. എണ്ണ വില കൂടുന്നതും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാണ്. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+