സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഏറെ നാള്‍ക്ക് ശേഷമാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. 2000 രൂപയില്‍ അധികമാണ് ഇന്ന് പവന്മേല് കുറവ് വന്നത്. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. ഒരുപക്ഷേ, ഇനിയും വില കുറയും എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇടിവ് താല്‍ക്കാലികമാകുമെന്നും കരുതുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില കുതിച്ചു കയറി. ബാരലിന് 112 ഡോളര്‍ വരെ എത്തി. ഇതോടൊപ്പം ഡോളര്‍ മൂല്യവും വര്‍ധിച്ചു. എന്നാല്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ വലിയ തിരിച്ചടി നേരിട്ടു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. തൊട്ടുപിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികള്‍ മൂക്കുകുത്തി വീണു.

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 255 രൂപ കുറഞ്ഞ് 14175 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. പവന് 2040 രൂപ കുറഞ്ഞ് 113400 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയും താഴ്ന്നു. ഗ്രാം വെള്ളിക്ക് 260 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 2600 രൂപയും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11650 രൂപയാണ് ഇന്നത്തെ വില. പവന് 93200 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5850 രൂപയും പവന് 46800 രൂപയുമായി. സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞത് ആഭരണ വിപണിക്ക് പ്രതീക്ഷ നല്കുന്നു. കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ്് പ്രതീക്ഷിക്കുന്തായി ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു. സ്വര്‍ണം പവന് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില 1.31 ലക്ഷമാണ്.
സ്വര്‍ണം 13520 രൂപ കുറഞ്ഞു
ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന പവന് വില 126920 രൂപയാണ്. ഇതിനേക്കാള്‍ 13520 രൂപ കുറവാണ് ഇന്ന്. അതായത്, ഈ മാസം ഒന്നിന് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇത്രയും രൂപ നഷ്ടമായി എന്നു പറയാം. സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു എന്നതാണ് വില കുറയാന്‍ ഒരുകാരണം. മാത്രമല്ല, പഴയ പോലെ സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകര്‍ എത്തുന്നുമില്ല.
ഇതേ സാഹചര്യം തുടരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഏത് സമയവും സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിക്കാം, വില ഉയരാം. ഡോളര്‍ മൂല്യം ഉയരുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ ഡോളറിന് ആവശ്യക്കാര്‍ ഏറിവന്നിട്ടുണ്ട്. ഇത് ഡോളറിന്റെ മൂല്യം ഉയര്‍ത്തി. 100.14 എന്ന നിരക്കിലാണ് ഡോളര്‍. രൂപയുടെ മൂല്യം 93.17 ആയി ഇടിഞ്ഞു.
ആഗോള വിപണിയില്‍ സ്വര്‍ണവില 4856 ഡോളര്‍ എന്ന നിരക്കിലേക്ക് വീണിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 111 ഡോളര്‍ ആണ് പുതിയ വില. ഇസ്രായേല്‍ ഇറാനിലെ എണ്ണ-വാതക പാടങ്ങള്‍ ആക്രമിച്ചാണ് വില ഉയരാന്‍ കാരണം. ഇസ്രായേലിന്റെ ഈ നീക്കം പ്രതീക്ഷിച്ചില്ല എന്നാണ് അമേരിക്ക പറയുന്നത്. യുദ്ധം ഇനിയും നീളുമെന്നും ക്രൂഡ് വില ഉയരുമെന്നുമാണ് പൊതുവേ വിലയിരുത്തുന്നത്.
-
സ്വർണ്ണത്തിന് 51,000 രൂപയും വെള്ളിക്ക് 2 ലക്ഷവും കുറഞ്ഞു; വാങ്ങാൻ ഇതാ സുവർണ്ണാവസരം -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
സ്വർണ്ണം വാങ്ങിയാൽ വെള്ളി ഫ്രീ! അക്ഷയ തൃതീയക്ക് വൻ ഓഫറുകളും വിലക്കിഴിവും -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വർണം വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫർ, വജ്രം ഫ്രീ..അക്ഷയ തൃതീയക്ക് കണ്ണ് തള്ളിക്കും ഓഫറുകൾ -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ











Click it and Unblock the Notifications