സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില
കൊച്ചി: സ്വര്‍ണവില ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വന്‍ കുതിപ്പില്‍. കഴിഞ്ഞ അഞ്ച് ദിവസമായി വില കുറഞ്ഞു വരികയായിരുന്നു. ഇനിയും കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്ന് വിപണിയില്‍ നിന്ന് ലഭിച്ച വിവരം. വില ഇനിയും കുതിച്ചേക്കുമെന്ന് പറയപ്പെടുന്നു. നേരത്തെ വില കുറഞ്ഞ വേളയില്‍ വാങ്ങിയവര്‍ക്ക് നേട്ടമായി.
ഡോളര്‍ നിരക്കില്‍ അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. രൂപയുടെ മൂല്യം മെച്ചപ്പെടുത്താന്‍ സാധിക്കാതെ നില്‍ക്കുകയാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില മൂക്കുകുത്തി വീണു. പാചക വാതക വില ഇന്ന് വര്‍ധിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോയാല്‍ വിപണിയിലെ സാഹചര്യം അടിതെറ്റും. അത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും.

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 230 രൂപയാണ് വര്‍ധിച്ചത്. പവന് 1840 രൂപ വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15000 രൂപയാണ് വില. ഒരു പവന് 120000 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 285 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നു എന്നാണ് പുതിയ വിവരം. അതാണ് വില കൂടാന്‍ തുടങ്ങിയത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12325 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 98600 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9595 രൂപയും പവന് 76760 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6185 രൂപയും പവന് 49480 രൂപയുമാണ് നല്‍കേണ്ടത്. വില ഉയരുന്ന ഘട്ടത്തില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഇത്തരം സ്വര്ണങ്ങളെയാണ്.
പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് നേട്ടം
ഇന്ന് ഡോളര്‍ സൂചിക 98.86 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 91.93 ആയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 92 ഡോളര്‍ പിന്നിട്ടു. ഇനിയും കുതിക്കുമെന്നാണ് വിവരം. അതേസമയം, യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരല്‍ വില 103 ഡോളറിലെത്തി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണിത്.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണവില 5171 ഡോളര്‍ ആണ് പുതിയ വില. ഒരു പക്ഷേ, ഉച്ചയ്ക്ക് ശേഷം ഇനിയും വില മാറിയേക്കാം. നാളെ വിപണി അവധിയാണ്. തിങ്കളാഴ്ചയാകും പിന്നീട് വിലയില്‍ മാറ്റമുണ്ടാകുക. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 118160 രൂപയാണ്. 126920 രൂപ വരെ ഉയര്‍ന്ന ശേഷമാണ് ഇതിലേക്ക് ഇടിഞ്ഞത്.
ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.29 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് സന്തോഷമാണ്. കൂടുതല്‍ മൂല്യം കിട്ടുമെന്നതാണ് അവരെ സന്തോഷത്തിലാക്കുന്നത്. 1.19 ലക്ഷം രൂപ വരെ ഒരു പവന് കിട്ടിയേക്കും. ഒരു പക്ഷേ, ഇനിയും കാത്തിരുന്നാല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍












Click it and Unblock the Notifications