സ്വര്‍ണവില കുതിച്ചു; വീണ ശേഷമുള്ള ഉയര്‍ച്ച... കരുത്ത് കുറയാതെ ഡോളര്‍, ഇന്നത്തെ പവന്‍ വില
കൊച്ചി: കുറയുമെന്ന സൂചന നല്‍കിയിരുന്ന സ്വര്‍ണവില ഇന്ന് മുന്നേറി. ഇതോടെ പവന്‍ വില 53000 കടന്നു. അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത് മറിച്ചാണ്. കഴിഞ്ഞ ദിവസം വില കുറഞ്ഞത് ഉപഭോക്താക്കളില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 52560 രൂപയാണ്. ഉയര്‍ന്ന നിരക്ക് 54080 രൂപയും. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷം നേരിയ തോതില്‍ വില മുന്നേറിയിരുന്നു. വെള്ളിയാഴ്ച വില കുറയുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് 480 രൂപ വര്‍ധിച്ചത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. പുതിയ വില സംബന്ധിച്ച് വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 53200 രൂപയാണ്. ഇന്നലെ 52720 രൂപയായിരുന്നു. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 6650 രൂപയാണ്. ഇന്നലെ വാങ്ങുകയോ, അഡ്വാന്‍സ് ബുക്കിങ് നടത്തുകയോ ചെയ്തവര്‍ക്ക് വലിയ ആശ്വാസമാണ്. ഇനി സ്വര്‍ണവിലയില്‍ തിങ്കളാഴ്ചയാകും മാറ്റമുണ്ടാകുക. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് എത്ര രൂപ ചെലവാകുമെന്ന് പറയാം...
വിപണി നിലവാരത്തില്‍ സ്വര്‍ണത്തിന്റെ വിലയാണ് കാണിക്കുക എങ്കിലും ആ തുകയ്ക്ക് ആഭരണം കിട്ടില്ല. കാരണം, ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി മിക്ക ആഭരണങ്ങള്‍ക്കും ജ്വല്ലറികള്‍ ഈടാക്കും. പണിക്കൂലിയില്ലാതെ ആഭരണങ്ങള്‍ വില്‍ക്കുന്ന സ്‌പൈഷ്യല്‍ ഓഫറുകളും ചില ജ്വല്ലറികള്‍ പ്രഖ്യാപിക്കാറുണ്ട്.
ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 2660 രൂപയാണ്. സ്വര്‍ണ വില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വരും. ഇതെല്ലാം ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുക. അതായത്, ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 58000 രൂപയ്ക്ക് മുകളില്‍ ചെലവാകുമെന്ന് ചുരുക്കം.
കൈയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എത്ര രൂപ കിട്ടുമെന്ന് പരിശോധിക്കാം... തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ ആഭരണങ്ങള്‍ സ്വീകരിക്കുക. എല്ലാ ദിവസവും തങ്കത്തിന്റെ വിലയിലും മാറ്റമുണ്ടാകും. ഒരു പവന്‍ ആഭരണം വില്‍ക്കുന്നവര്‍ക്ക് 4 ശതമാനം വരെ കുറച്ച ശേഷമുള്ള തുകയാകും നല്‍കുക. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത്. കൂടുതല്‍ മൂല്യം ലഭിക്കും.
അതേസമയം, ആഗോള വിപണിയില്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 105.52 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.55 എന്ന നിരക്കിലെത്തി. എണ്ണവില ബ്രെന്റ് ക്രൂഡ് ബാരലിന് 82.62 ഡോളര്‍ ആണ് ഇന്നത്തെ വില. ഡോറളിനെ സൗദി അറേബ്യ കൈവിട്ടത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ഇതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ വിപണിയില്‍ ദൃശ്യമായേക്കും.












Click it and Unblock the Notifications