Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന്‍ വില

കൊച്ചി: തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം സ്വര്‍ണവില ഏറെ കാലത്തിന് ശേഷം മാറ്റമില്ലാതെ തുടരുരുന്നു. ഇന്ന് കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ല. തിങ്കളാഴ്ച മൂന്ന് തവണ വില മാറിയിരുന്നു. രണ്ട് തവണ വില ഉയരുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് വില മാറാതിരുന്നത് വരാന്‍ പോകുന്ന വിലകുതിപ്പിന്റെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്.

യുദ്ധം അവസാനിക്കുമെന്ന സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. എന്നാല്‍ കരസേനയെ കൂട്ടത്തോടെ പശ്ചിമേഷ്യയില്‍ എത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ യുദ്ധം ശക്തമാകാനും അവസാനിക്കാനും സാധ്യതയുണ്ട്. യുദ്ധം ്അവസാനിച്ചാല്‍ സ്വര്‍ണവില ഉയരും. യുദ്ധം തുടര്‍ന്നാല്‍ സ്വര്‍ണവില താഴും. ഇതാണ് വിപണിയില്‍ ഇനി പ്രതീക്ഷിക്കുന്ന വില മാറ്റം.

gold price kerala march31-

തിങ്കളാഴ്ച രാവിലെ സ്വര്‍ണം പവന് 600 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് 720 രൂപ വര്‍ധിച്ചു. വൈകീട്ട് വീണ്ടും 760 രൂപ കൂടി വര്‍ധിച്ചു. ഇതേ നിരക്കില്‍ സ്വര്‍ണവില ഇന്നും തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 109480 രൂപയും ഗ്രാമിന് 13685 രൂപയുമാണ്. വെള്ളിയുടെ ഗ്രാം വില 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയും നല്‍കണം.

അതേസമയം, 18 കാരറ്റ് ഗ്രാമിന് 11245 രൂപയും പവന് 89960 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8760 രൂപയും പവന് 70080 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമാണ് നല്‍കേണ്ടത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4558 ഡോളര്‍ ആണ് പുതിയ നിരക്ക്. അല്‍പ്പം ഉയര്‍ന്നു വരുന്നു എന്നാണ് ട്രെന്‍ഡ്. വൈകാതെ കേരളത്തിലും മാറ്റം പ്രതീക്ഷിക്കാം.

വിപണിയിലെ പുതിയ മാറ്റം ഇങ്ങനെ

അമേരിക്കന്‍ പ്രസിഡന്റ് ഇറാന്‍ യുദ്ധത്തില്‍ നിന്ന് വൈകാതെ പിന്മാറിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഈ വിവരം പ്രചരിച്ചതോടെ ക്രൂഡ് ഓയില്‍ വിലയില്‍ അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. എന്നാല്‍ കരസേനയെ അമേരിക്ക ഒരുക്കി നിര്‍ത്തിയത് യുദ്ധം തുടരാനാണ് എന്ന വിവരമായിരുന്നു നേരത്തെ വന്നത്. അതുകൊണ്ടുതന്നെ രണ്ട് നീക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ വിപണിയുടെ ഭാവി പറയാന്‍ സാധിക്കൂ.

ഡൊണാള്‍ഡ് ട്രംപ് നിരന്തരം വാക്കുകള്‍ മാറ്റുന്നത് വിപണിയെ അസ്ഥിരമാക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ കിട്ടാതെ വരുമെന്ന് കണ്ട് എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിലാണ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ക്രൂഡ് ഓയില്‍ കൈവശമുള്ളവര്‍ വലിയ ലാഭം കൊയ്യുകയാണ്. അമേരിക്കയും റഷ്യയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഗള്‍ഫ് എണ്ണയും വാതകവും ഉണ്ടെങ്കിലും കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ്.

ഡോളര്‍ സൂചിക ഇന്ന 100.44 എന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.20 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം 95 കടന്ന് താഴേക്ക് വീണിരുന്നു രൂപ. അല്‍പ്പം നില മെച്ചപ്പെടുത്തി വരികയാണിപ്പോള്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക 1.18 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍കുമ്പോള്‍ 1.9 ലക്ഷം രൂപ കിട്ടിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+