Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നതില്‍ ട്വിസ്റ്റ്; വില വീണ്ടും കുത്തനെ ഉയര്‍ന്നു, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വലിയ കുതിപ്പ്. രാജ്യാന്തര വിപണിയിലും വലിയ തോതില്‍ വില കൂടി. ഇനിയും വില കൂടുമെന്നാണ് പറയപ്പെടുന്നത്. സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടുകയും വില്‍ക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു എന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരം. വാങ്ങുന്നവരുടെ എണ്ണം കൂടിയാല്‍ സ്വാഭാവികമായും വില കുതിക്കും.

കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. നേരത്തെ യുഎസ് ട്രഷറി ബോണ്ടുകളില്‍ കണ്ണുവച്ചിരുന്ന കേന്ദ്ര ബാങ്കുകള്‍ ഇപ്പോള്‍ സ്വര്‍ണത്തിന് പിന്നാലെ ആണത്രെ. ലോകത്ത് രൂപപ്പെട്ട പുതിയ സാമ്പത്തിക-രാഷ്ട്രീയ ക്രമം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ്. നേരത്തെ വാങ്ങുവച്ചവര്‍ ഓണ്‍ലൈന്‍ ട്രേഡിങ് വഴി വില്‍ക്കാന്‍ തയ്യാറാകുന്നുമില്ല. ഇനിയും വില കൂടുമെന്ന പ്രതീക്ഷയിലാണ് അവര്‍.

gold price kerala september3

ഓണം സീസണില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഈ വേളയില്‍ സാധാരണ ചെറിയ പര്‍ച്ചേസുകളാണ് നടക്കുക. അതിനെ പോലും ഇപ്പോഴത്തെ വിലക്കയറ്റം ബാധിച്ചു എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 78440 രൂപയായി. ഒരു ഗ്രാമിന് 9805 രൂപയും. ഓഗസ്റ്റ് 22ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9215 രൂപയായിരുന്നു. 12 ദിവസത്തിനിടെയാണ് ഇത്രയും വില കൂടിയിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3531 ഡോളറാണ്. രൂപയുടെ വിനിമയ നരക്ക് 88.08ലെത്തി. 24 കാരറ്റ് ഒരു കിലോ സ്വര്‍ത്തിന് ഒരു കോടി മൂന്ന് ലക്ഷം രൂപയായി ഉയര്‍ന്നു. ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

പവന്‍ ആഭരണത്തിന് 85000 രൂപ

ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് 85000 രൂപ ചെലവ് വരും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിക്ക് പുറമെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കണം. സ്വര്‍ണത്തിന്റെ ജിഎസ്ടി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റുമോ എന്ന് നാളെ അറിയാം. ഇന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തുടങ്ങിയിട്ടുണ്ട്. നാളെ തീരുമാനം പുറത്തുവരും.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8050 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6265 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4040 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 133 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിലുള്ള ആഭരണത്തിന് ഇന്ന് 10700 രൂപ വരെ ചെലവ് വരും. ഉടനെ സ്വര്‍ണവില കുറയാനുള്ള സാധ്യത ഇല്ല എന്നാണ് വിവരം. ആഭരണം വാങ്ങുന്നവര്‍ കുറയുകയും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നവര്‍ കൂടുകയും ചെയ്തു എന്നതാണ് വിപണിയിലെ പുതിയ മാറ്റം.

അതിനിടെയാണ് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച് ക്രൂഡ് ഓയില്‍ വില ഉയരുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 69 ഡോളറിന് അടുത്തെത്തി. ഡോളര്‍ നിരക്ക് കൂടുകയാണ്. 98.46 എന്ന നിരക്കിലാണ് ഡോളര്‍. അമേരിക്കയും ഇന്ത്യയും വ്യാപാര ചര്‍ച്ച നടത്തിവരികയാണെന്നും രണ്ട് മാസത്തിനകം കരാറിലെത്താന്‍ സാധിക്കുമെന്നുമാണ് കയറ്റുമതിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+