Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഗ്രാം കണക്കില്‍ വാങ്ങാം; ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, വിവിധ കാരറ്റ് വില അറിയാം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ടെങ്കിലും കേരളത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ച പിന്നാലെ ഡോളര്‍ അല്‍പ്പം കരുത്ത് വര്‍ധിച്ചു. കൂടാതെ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിച്ച് ഇറാനും അമേരിക്കയും ഒപ്പുവച്ചതും വിപണിക്ക് പ്രതീക്ഷ നല്‍കുന്നു.

ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം
ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 110800 രൂപയാണ് ഇന്നത്തെ വില. ഈ സ്വര്‍ണത്തില്‍ ആഭരണം വാങ്ങുമ്പോള്‍ ചുരുങ്ങിയത് 1.20 ലക്ഷത്തിന് അടുത്തെത്തിയേക്കും. അതുകൊണ്ടുതന്നെ പലരും പവന്‍ ആഭരണം വാങ്ങുന്നത് നിര്‍ത്തി ഗ്രാം കണക്കിലാണ് ആഭരണം വാങ്ങുന്നത്. ചെറിയ ആഭരണങ്ങളേ ഇത്തരത്തില്‍ ലഭിക്കുകയുള്ളൂ. അവയുടെ വില അറിയാം...

gold price kerala june18

വിവാഹം പോലുള്ള സ്വര്‍ണം കൂടുതല്‍ ആഭരണമായി അണിയുന്ന ചടങ്ങുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മിക്കവരും പവന്‍ കണക്കില്‍ ആഭരണം വാങ്ങുന്നത്. സാധാരണ ധരിക്കാനും ആവശ്യം വരുമ്പോള്‍ വില്‍ക്കാനും ഉദ്ദേശിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ ഗ്രാം കണക്കിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഒരു ഗ്രാം മുതല്‍ നാല് ഗ്രാം വരെ അതായത്, അര പവന്‍ വരെയുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

ബജറ്റ് വെള്ളിയാഴ്ച; പിറക്കുന്നത് പുതുചരിത്രം, ക്ഷേമ പെന്‍ഷന്‍ കൂട്ടുമോ, പ്രതീക്ഷയില്‍ കേരളം
ബജറ്റ് വെള്ളിയാഴ്ച; പിറക്കുന്നത് പുതുചരിത്രം, ക്ഷേമ പെന്‍ഷന്‍ കൂട്ടുമോ, പ്രതീക്ഷയില്‍ കേരളം

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13850 രൂപയാണ് നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11380 രൂപയും 14 കാരറ്റ് ഗ്രാമിന് 8865 രൂപയും 9 കാരറ്റിന് 5715 രൂപയുമാണ് വില. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും കൊടുക്കണം. അവ കൂടി ചേരുമ്പോള്‍ ഏകദേശം ഗ്രാമിന് ചുരുങ്ങിയത് 1200 രൂപ അധിക ചെലവ് പ്രതീക്ഷിക്കാം.

ഗ്രാം സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗ്രാം സ്വര്‍ണം എന്നത് വളരെ കുറഞ്ഞ അളവാണ്. ഇത്രയും തൂക്കമുള്ള ആഭരണം നിര്‍മിക്കുമ്പോള്‍ ഉയര്‍ന്ന പണിക്കൂലി ചില ജ്വല്ലറികള്‍ വാങ്ങാറുണ്ട്. എങ്കിലും കമ്മല്‍, കൈചെയ്ന്‍, മോതിരം എന്നിവ ഗ്രാം തൂക്കത്തില്‍ വാങ്ങാം. കുട്ടികള്‍ക്കുള്ള ആഭരണങ്ങളും ഈ അളവില്‍ ലഭിക്കും. ഏത് ആഭരണത്തിലും ഹാള്‍മാര്‍ക്കിങ് ഉണ്ടോ എന്ന് ഉപഭോക്താവ് സ്വര്‍ണം വാങ്ങുന്ന വേളിയില്‍ ഉറപ്പ് വരുത്തണം. ബില്ല് സൂക്ഷിക്കുകയും വേണം.

ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4312 ഡോളറാണ്. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളറിലേക്ക് കുറഞ്ഞത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ്. ഡോളര്‍ സൂചിക 100ല്‍ തിരിച്ചെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞ് 94.61 ആയി. രൂപ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും. കേരളത്തില്‍ രേഖപ്പെടുത്തിയ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 265 രൂപയും പത്ത് ഗ്രാമിന് 2650 രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+