സ്വര്‍ണവില ഉയര്‍ന്നു; എന്നിട്ടും 6360 രൂപ ലാഭം, ക്രൂഡ് ഓയിലും ഡോളറും വീണു, ഇന്നത്തെ സ്വര്‍ണം നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. ആഗോള വിപണിയിലും വില കൂടി. ക്രൂഡ് ഓയില്‍ വില കുറഞ്ഞ പിന്നാലെ ഡോളര്‍ സൂചികയും താഴേക്ക് പോയി. എങ്കിലും രൂപ കരുത്ത് കൂട്ടിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിപയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു എന്നും വലിയ വില മാറ്റം സാധ്യതയില്ലെന്നുമാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് നേരിയ മുന്നേറ്റമാണ് ഉണ്ടായത്. ഔണ്‍സ് സ്വര്‍ണവില 4010 ഡോളറായി. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴ്ന്ന് ബാരലിന് 114 ഡോളര്‍ എന്ന നിരക്കിലെത്തി. ഡോളര്‍ സൂചിക 101.63 എന്ന നിരക്കിലേക്ക് താഴ്ന്നു. രൂപയുടെ മൂല്യം 94.93 എന്ന നിരക്കിലാണ് ഇന്നത്തെ കറന്‍സി വ്യാപാരം. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 13085, പവന്‍ വില 104680
18 കാരറ്റ് ഗ്രാം വില 10705, പവന്‍ വില 85640
14 കാരറ്റ് ഗ്രാം വില 8375, പവന്‍ വില 67000
9 കാരറ്റ് ഗ്രാം വില 5405, പവന്‍ വില 43240
വെള്ളി ഗ്രാം വില 220 രൂപ.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 111040 രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 6360 രൂപ കുറവാണ്. അതായത്, ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടും. നേരിയ ചാഞ്ചാട്ടം തുടര്‍ന്ന് അടുത്ത വര്‍ഷം വന്‍ വിലയിലേക്ക് സ്വര്‍ണം കയറുമെന്നാണ് പ്രവചനങ്ങള്‍.
ആഗോള വിപണി സാഹചര്യം മെച്ചപ്പെട്ടിട്ടില്ല. യുദ്ധം തീരുമെന്ന പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളുമില്ല. എങ്കിലും ക്രൂഡ് വിലയില്‍ നേരിയ കുറവ് വന്നതാണ് വിപണിയില്‍ ഇന്ന് മാറ്റം പ്രതിഫലിക്കാന്‍ കാരണം. അമേരിക്ക ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇറാനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് സൂചനയുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിജയിപ്പിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടതും സംശയത്തോടെയാണ് ഇറാന്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വിപണി എങ്ങോട്ട് നീങ്ങണം എന്ന് തീരുമാനിക്കുക.


Click it and Unblock the Notifications
