സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറയുന്നതിന്റെ കാലം കഴിയുകയാണോ. ഇന്നലെ ഉച്ചയ്ക്ക് വില ഉയര്‍ന്ന പിന്നാലെ ഇന്ന് രാവിലെയും സ്വര്‍ണവില വര്‍ധിച്ചു. ഡോളര്‍ സൂചിക ഇടിയുന്നതോടെ സ്വര്‍ണവില ഇനിയും ഉയരും എന്നാണ് കരുതുന്നത്. ഡോളര്‍ സൂചിക 98ലേക്ക് താഴ്ന്നു. ഡോളറും സ്വര്‍ണവും തമ്മില്‍ എന്താണ് ബന്ധം എന്ന് അറിയാമോ?
ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ മറ്റു പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ആവശ്യക്കര്‍ കൂടുമ്പോള്‍ സ്വര്‍ണവില ഉയരും. ഇതാണ് ഡോളര്‍ മൂല്യം താഴുമ്പോള്‍ സ്വര്‍ണവില ഉയരാനും ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില ഇടിയാനും കാരണം. ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന വസ്തുക്കളാണ് എന്ന് പറയാം.

ഡോളറിന്റെ മൂല്യം കൂടുന്നതിനും കുറയുന്നതിനും പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ക്രൂഡ് ഓയില്‍ വിലയാണ്. ലോകത്തെ ക്രൂഡ് ഓയില്‍ ഇടപാടുകള്‍ ഭൂരിഭാഗവും ഡോളറിലാണ്. ക്രൂഡ് വില കൂടുമ്പോള്‍ നേട്ടം കൊയ്യുന്നത് ഡോളര്‍ കൈവശമുള്ളവരാണ്. ഡോളറിന് കൂടുതല്‍ ആവശ്യക്കാര്‍ വരുന്ന സമയമാണത്. അതുകൊണ്ടുതന്നെ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളര്‍ മൂല്യം ഉയരും. ഡോളര്‍ മൂല്യം ഉയരുമ്പോള്‍ സ്വര്‍ണവില കുറയും. ഇങ്ങനെ വിപണിയിലെ എല്ലാ മാറ്റങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 600 രൂപയും. 14025 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് 112200 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില 4766 ഡോളര്‍ ആയിട്ടുണ്ട്. ആഗോള വിപണിയില്‍ ക്രമേണ സ്വര്‍ണവില ഉയര്‍ന്നുവരികയാണ്.
വില കൂടി വരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലത് താഴ്ന്ന കാരറ്റ് സ്വര്‍ണമാണ്. 18, 14, 9 കാരറ്റുകളിലെ ആഭരണങ്ങള്‍ കേരളത്തിലെ മിക്ക ജ്വല്ലറികളിലുമുണ്ട്. പ്രമുഖ ജ്വല്ലറികള്‍ ഈ സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുമുണ്ട്. 22 കാരറ്റിനേക്കാള്‍ സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും അനുപാതം വ്യത്യസ്തമായിരിക്കും താഴ്ന്ന കാരറ്റുകളില്‍.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11525 രൂപയും പവന് 92200 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8975 രൂപയും പവന് 71800 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5790 രൂപയും പവന് 46320 രൂപയുമാണ് നല്‍കേണ്ടത്. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37 ശതമാനവുമാണ് സ്വര്‍ണം. സ്വര്‍ണത്തിന്റെ അംശം കുറയുന്നത് കൊണ്ടാണ് താഴ്ന്ന കാരറ്റ് സ്വര്‍ണത്തിന് വില കുറയുന്നത്. ഇവ മറിച്ച് വില്ക്കുമ്പോഴും കുറഞ്ഞ വിലയേ കിട്ടൂ.
-
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
ചൈനയുടേത് കാഞ്ഞ ബുദ്ധി തന്നെ! ഒരുതരി പോലും വില്‍ക്കാതെ സ്വര്‍ണം വാങ്ങിക്കൂട്ടി ചൈന; കാരണമിത് -
തുര്‍ക്കി സ്വര്‍ണം വിറ്റഴിക്കുന്നു, സ്വര്‍ണം വാങ്ങല്‍ നിര്‍ത്താതെ ചൈന! മാര്‍ച്ചില്‍ മാത്രം വാങ്ങിയത് 5 ടണ്‍! -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തവരാണോ? സ്വര്‍ണത്തില്‍ ഇങ്ങനെ നിക്ഷേപിച്ച് നോക്കൂ -
സ്വര്‍ണവില ഗ്രാമിന് 20000 കടക്കും, അതും ഈ വര്‍ഷം തന്നെ! 6300 ഡോളര്‍ കടക്കുമെന്ന് പ്രവചനം -
സ്വര്‍ണം വാങ്ങാന്‍ ഇനി ജ്വല്ലറിയിലേക്ക് പോകേണ്ട.. ഓണ്‍ലൈനായി വീട്ടിലെത്തും; ദുബായിലെ മാറ്റം -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് -
ജ്വല്ലറികളില്‍ സ്വര്‍ണം കിട്ടാതാകുമോ? ഇന്ത്യയില്‍ ആഭരണവില കുതിച്ചുയരും? കാരണമിത് -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
സ്വര്‍ണവില ഇടിഞ്ഞുവീണു; ആഭരണം വാങ്ങാന്‍ നല്ലദിനം, വെള്ളിയാഴ്ച നിര്‍ണായകം, പവന് വില -
സ്വർണം തേടിയിറങ്ങുന്നോ? ഈ മൂന്ന് നദീതീരങ്ങളിൽ നിങ്ങൾക്ക് സ്വർണം കണ്ടെത്താം! -
സ്വർണം ഒരു പവൻ കിട്ടാൻ 2 ലക്ഷവും പോരാതെ വരും; കേന്ദ്രബാങ്കുകൾ തരുന്നത് എട്ടിൻ്റെ പണി..പക്ഷെ












Click it and Unblock the Notifications