സ്വർണ വില മൂന്നാം ദിവസവും ഇടിഞ്ഞു: ഇന്ന് വാങ്ങിയാല്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്
കൊച്ചി: മാസത്തിന്റെ അവസാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സെപ്തംബർ മാസത്തിന്റെ തുടർച്ചയായി ഒക്ടോബറില്‍ വലിയ വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തി. പലതവണ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഇന്നും ഇന്നലെയുമായി നേരിയ ആശ്വാസം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ 22 കാരറ്റിന് പവന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 56200 രൂപയായി ഇടിഞ്ഞു. 56240 രൂപ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 5 ന് രൂപ കുറഞ്ഞ് 7025 രൂപ എന്നത്താണ് നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്ക് - 7030.

24 കാരറ്റിലും 18 കാരറ്റിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റിലും പവന് 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍, ഗ്രാം വില യഥാക്രമം 61312, 7664 രൂപ എന്നിങ്ങനെയായി. അതോടൊപ്പം തന്നെ 18 കാരറ്റിന് പവന് 32 രൂപയും, ഗ്രാമിനും 4 രൂപയും കുറഞ്ഞ് 45984, 5748 എന്നിങ്ങനെയായി.
ഈ മാസം ആദ്യം 240 രൂപയുടെ കുറവോടെ പവന് 56400 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ പിറ്റേ ദിവസം 400 ഉയർന്ന് വില 56800 ലേക്കും പിറ്റേ ദിവസം 80 രൂപ വർധിച്ച് 56880 ലേക്കും എത്തി. അന്നുവരേയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
ഒക്ടോബർ അഞ്ചിന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയർന്ന വിലയാണ് സ്വർണത്തില്‍ രേഖപ്പെടുത്തിയത്. 80 രൂപയുടെ വർധനവിനെ തുടർന്ന് വില 56960 ലേക്ക് എത്തി. അടുത്ത രണ്ട് ദിവസങ്ങളിലും ഈ വില തുടർന്നു. എന്നാല്‍ ആശ്വാസകരമെന്നോണം തുടർന്നുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു.
ഒക്ടോബർ ഏഴിന് 160 രൂപയും 9 ന് 560 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. തുടർന്ന് ഇന്ന് 40 രൂപ കൂടി കുറഞ്ഞതോടെ വില 56200 ലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില്‍പ്പന.
-
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ?











Click it and Unblock the Notifications