സ്വർണവില ഇടിവ് മതിയാക്കി, ഇന്ന് മുകളിലേക്ക്: എങ്കിലും ആശ്വാസം തന്നെ, 3000 ത്തിലേറെ രൂപയുടെ കുറവ്
കൊച്ചി: സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായിക്കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 59080 രൂപയിലുണ്ടായിരുന്ന സ്വർണത്തിന്റെ വിപണി വില കഴിഞ്ഞ ദിവസം 55480 എന്ന നിലയിലേക്ക് എത്തി. തുടർച്ചയായ ദിവസങ്ങളിലുണ്ടായ വലിയ ഇടിവിന് ശേഷമായിരുന്നു ഈ നിലയിലേക്ക് വില എത്തിയത്. എന്നാല്‍ ഏറെ നാളത്തെ വിലയിടിവിന് ശേഷം സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
ഏഴ് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഒരു പവന്‍ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന്‍ വില 55560 ലേക്ക് ഉയർന്നു. ഗ്രാമിന് 10 രൂപ കൂട 6945 രൂപയുമാണ് ഇന്നത്തെ നിരക്ക്. 24 കാരറ്റില്‍ പവന് 88 രൂപയും 18 കാരറ്റില്‍ പവന് 64 രൂപയുടേയും വർധനവുണ്ടായി. ഇതോടെ യഥാക്രമം 60608, 45456 എന്നിങ്ങനെയാണ് വിപണി വില.

രാജ്യാന്താര വിപണയിലെ വിലയിടിവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും പ്രതിഫലിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ട്രംപിന്റെ വിജയം ഡോളറിന്റേയും യുഎസ് ബോണ്ട് യീല്‍ഡിന്റേയും കുതിപ്പിന് ഇടയാക്കി. ഇതോടെ സ്വർണ വില താഴോട്ട് പോകുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,573 ഡോളര്‍ നിലവാരത്തിലാണ്.
കേരളത്തിലെ വിലനിരവാരം പരിശോധിക്കുകയാണ് നവംബറിലെ രണ്ടാഴ്ചക്കിടയില്‍ വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിരിയിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും 560 രൂപ കുറഞ്ഞ് പവന് 59080 രൂപ എന്ന നിരക്കിലായിരുന്നു നവംബറില്‍ സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്.
നേരിയ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം നവംബർ 7 നാണ് വില കുത്തനെ താഴേക്ക് പോകുന്നത്. 1320 രൂപയാണ് അന്ന് ഒറ്റയടിക്ക് കുറഞ്ഞത്. തൊട്ടടുത്ത ദിവസം 680 രൂപ വർധിച്ചിരുന്നെങ്കിലും പിന്നീട് താഴേക്ക് തന്നെയായിരുന്നു വില പോയത്. നവംബർ 12 ന് 1080 രൂപയാണ് പവന് കുറഞ്ഞത്. തുടർന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 320, 880 എന്നിങ്ങനേയും കുറഞ്ഞു. ഇന്നലത്തെ ഇടിവും കൂടെയായപ്പോള്‍ സ്വർണ വിലയില്‍ രണ്ടാഴ്ചക്കിടയിലുണ്ടായത് 3600 രൂപയുടെ കുറവാണ്.
-
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
500 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര്! സ്വര്‍ണ ഖനനത്തിന് നികുതിയിളവ് നല്‍കണമെന്ന് ശശി തരൂര്‍ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
രണ്ട് കൊല്ലം കൊണ്ട് സ്വര്‍ണവില 142% വര്‍ധിച്ചു! കുത്തനെ വിലയിടിയില്ലെന്ന് ആര്‍ബിഐ -
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ












Click it and Unblock the Notifications